video
play-sharp-fill

കെ.എസ്.ആര്‍.ടി.സി യാത്രക്ലേശം രൂക്ഷം;സര്‍വിസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു

Spread the love

സ്വന്തം ലേഖിക

ഇടുക്കി :ബസുകള്‍ കട്ടപ്പുറത്തായതോടെ ഹൈറേഞ്ചിലെ 21 കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ മുടങ്ങി. മുടങ്ങിയവയെല്ലാം ദീര്‍ഘദൂര സര്‍വീസുകളും ടേക്ക് ഓവര്‍ സര്‍വീസുകളുമാണ്.

 

കുമളി- 11, കട്ടപ്പന- 4, നെടുങ്കണ്ടം- 6 എന്നിങ്ങനെയാണ് സര്‍വീസുകള്‍ മുടങ്ങിയത്. ബസുകളുടെ അറ്റകുറ്റപ്പണികള്‍ തീരാത്തതാണ് കാരണമെന്ന് കെ.എസ്.ആര്‍.ടി.സി.അധികൃതര്‍ പറഞ്ഞു. മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരുടെ കുറവും അറ്റകുറ്റപ്പണികളെ ബാധിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാല്‍, കുമളി ഡിപ്പോയിലെ താല്‍ക്കാലിക ജീവനക്കാരെ മൂന്നാര്‍ ഡിപ്പോയിലെ പമ്ബിലേക്ക് സ്ഥലം മാറ്റിയതാണ് ജോലി അവതാളത്തിലാകാൻ കാരണമെന്നും ആരോപണമുയര്‍ന്നു. കുമളിയിലെ 37 സര്‍വീസുകളില്‍ 11 എണ്ണമാണ് മുടങ്ങിയത്.

 

രാവിലെ 6.30 ന് കോട്ടയത്തേക്ക് ബസ് പോയ ശേഷം 9.30 നാണ് കെ.എസ്.ആര്‍.ടി.സി ഉണ്ടായിരുന്നത്. തുടര്‍ച്ചയായ മൂന്ന് മണിക്കൂര്‍ സര്‍വീസ് നിലച്ചു. ഇതിനിടയിലുള്ള മൂന്ന് സ്വകാര്യ ബസുകള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്. കോട്ടയം – കുമളി-റൂട്ട് കെ.എസ്.ആര്‍.ടി.സിയുടെ കുത്തകയായതിനാല്‍ ഒരു ബസ് മുടങ്ങുമ്പോൾ   തന്നെ വൻ യാത്രാക്ലേശമാണ് ഉണ്ടാകുന്നത്.

 

ശബരിമല തീര്‍ഥാടനകാലം ആരംഭിച്ചതിന് ശേഷം കുമളിയില്‍ നിന്ന് കെ.കെ റോഡ് വഴിയാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെടുമ്ബോഴും സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നുണ്ട്.