സ്വന്തം ലേഖകൻ
കുമരകം: വർഷങ്ങളായി മാലിന്യവും പോളയും നിറഞ്ഞ് കിടന്നിരുന്ന മൂലയിൽ പൊന്നാട്ടുശ്ശേരി തോട് വൃത്തിയാക്കി.കുമരകം പഞ്ചായത്തിന്റെ വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2022-23 ൽ വാർഡ് മെമ്പർ പി.കെ.സേതു അനുവദിച്ച ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
നസ്രത്ത് വാർഡിലെ വിവിധ തോടുകളുടെ ആഴംകൂട്ടൽ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പ്രവൃത്തിയാണ് പൂർത്തിയാക്കിയത്. ഇതു മൂലം വായനശാലയിൽ നിന്നും കുന്നപ്പള്ളിവഴി വേമ്പനാട്ട് കായലിലേക്കുള്ള 300 മീറ്റർ നീളമുള്ള തോട്ടിൽ നീരൊഴുക്ക് സാധ്യമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടുത്തെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിനും ഇതാേടെ ഒരു പരിധി വരെ പരിഹാരമാകും.