കുമരകം കരിമീനും ആറ്റുകൊഞ്ചും കയറ്റുമതി ചെയ്യണം: കാർഷിക കോൺക്ലേവ് ആവശ്യപ്പെട്ടു:

കുമരകം കരിമീനും ആറ്റുകൊഞ്ചും കയറ്റുമതി ചെയ്യണം: കാർഷിക കോൺക്ലേവ് ആവശ്യപ്പെട്ടു:

സ്വന്തം ലേഖകൻ
കുമരകം: കുമരകം കരിമീൻ , ആറ്റുകൊഞ്ച് എന്നീ മത്സ്യങ്ങളുടെ കയറ്റുമതി സാധ്യത കൂടി പ്രയോജനപ്പെടുത്തി ആലപ്പുഴയിലെ മത്സ്യസംസ്‌കരണ കയറ്റുമതി കമ്പനികളുമായി സഹകരിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്ന് നവകേരളസദസ് കാർഷിക കോൺക്ലേവ്. വീടുകളിലെത്തിക്കുന്ന അഗ്രീക്ലിനിക്കുകൾ കൂടി സർക്കാർതലത്തിൽ ഒരുക്കണമെന്നും കോൺക്ലേവ് വിലയിരുത്തി.

. ഏറ്റുമാനൂരിൽ ഡിസംബർ 13ന് രാവിലെ 10ന് നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി ചെങ്ങളം എസ്.എൻ.ഡി.പി. ഹാളിൽ സംഘടിപ്പിച്ച കാർഷിക കോൺക്ലേവിലാണ് അഭിപ്രായമുയർന്നത്.

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വ്യത്യസ്തമായ ഒരു കാർഷിക രീതി ഉദയം ചെയ്യണം. ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികൾ ആരംഭിച്ച കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് വിപണി സാധ്യത തുറന്നുകൊടുക്കാനും സർക്കാർ പിന്തുണ നൽകണം.
സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. ജിജു പി. അലക്‌സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ഘടകമാണ് നെല്ല്. 140 വ്യത്യസ്തമായ വിള ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലെ 22 ശതമാനം കുടുംബങ്ങൾ പൂർണ്ണമായും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊയ്ത്തുകഴിഞ്ഞാലും കർഷകന് സംയോജിത കൃഷിയിലൂടെ ലഭിക്കുന്ന വിവിധ നേട്ടങ്ങളെ കുറിച്ച് കോൺക്ലേവിൽ വിശദീകരിച്ചു. നെല്ലിനോടൊപ്പം ബണ്ടുകളിലും ചാനലുകളിലും നടത്താവുന്ന കൃഷികളും വിശദീകരിച്ചു.
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. രാജേഷ്, കെ.ആർ. അജയ്, പി.എസ്. ഷീനാമോൾ, ജില്ലാ കൃഷി ഓഫീസർ പ്രീത പോൾ