സ്വന്തം ലേഖിക
കുടിയേറ്റം നിയന്ത്രിക്കാൻ കടുത്ത നീക്കങ്ങളുമായി യു.കെ സര്‍ക്കാര്‍. ആരോഗ്യമേഖലയിലെ ജോലിക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ ആശ്രിത വിസ ലഭിക്കില്ല.കേരളത്തില്‍ നിന്നുള്ള കെയര്‍ വര്‍ക്കര്‍മാരെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ തീരുമാനം.
കഴിഞ്ഞ ദിവസം വൈകിട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമ ഭേദഗതികളിലാണ് പുതിയ പ്രഖ്യാപനങ്ങള്‍. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഹെല്‍ത്ത് ആൻഡ് കെയര്‍ വര്‍ക്കേഴ്‌സിന് പങ്കാളിയെയോ മക്കളെയോ ആശ്രിത വിസയില്‍ കൂടെ കൂട്ടാൻ കഴിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഴ്‌സിങ് ഹോമുകളില്‍ കെയര്‍ വര്‍ക്കര്‍മാരായി എത്തുന്ന നിരവധി മലയാളികളെ നിയമം ബാധിക്കും. സ്റ്റുഡന്റ് വിസയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു പിന്നാലെയാണ് ആരോഗ്യമേഖലയിലെ വിസയിലും ബ്രിട്ടീഷ് സര്‍ക്കാര്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
വിദേശികള്‍ക്ക് യുകെ വിസ ലഭിക്കാനുള്ള മിനിമം വാര്‍ഷിക ശമ്ബളപരിധി കൂട്ടുകയും ചെയ്തു. 26,200 പൗണ്ടില്‍നിന്നും 38,700 പൗണ്ടായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ യുകെയിലേക്ക് കുടിയേറ്റം വൻതോതില്‍ കൂടിയ സാഹചര്യത്തിലാണ് കടുത്ത തീരുമാനങ്ങളെടുക്കുന്നത്.
പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ ഒരുവര്‍ഷം കൊണ്ട് കുടിയേറ്റത്തില്‍ മൂന്നുലക്ഷം പേരുടെ കുറവുണ്ടാകും.