പത്തനംതിട്ട: ലൈഫ് ഗുണഭോക്താവിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ നടപടികള്‍ വേഗത്തിലാക്കാനൊരുങ്ങി സര്‍ക്കാര്‍.
ലൈഫ് പദ്ധതിയിലെ വീട് പണി പൂര്‍ത്തിയാകാത്തതിന്‍റെ മനോവിഷമത്തിലായിരുന്നു ഗോപിയുടെ ആത്മഹത്യ. കിട്ടാനുള്ള രണ്ട് ലക്ഷം രൂപ ഉടൻ ലഭ്യമാക്കാനാണ് സര്‍ക്കാറിൻ്റെ ആലോചന. ഇക്കാര്യം ഓമല്ലൂര്‍ പഞ്ചായത്തിനെ ലൈഫ് മിഷൻ അധികൃതര്‍ വിവരം അറിയിച്ചു.
സിഎസ്‌ആര്‍ ഫണ്ട് കൂടി സമാഹരിച്ച് കൂടുതല്‍ പണം കുടുംബത്തിന് നല്‍കാൻ പഞ്ചായത്തും ശ്രമം തുടങ്ങിയിട്ടുണ്ട്. അടിയന്തര പഞ്ചായത്ത് കമ്മിറ്റിയും ഉടൻ ചേരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈഫ് പദ്ധതിയിലെ വീട് പണി പൂര്‍ത്തിയാകാത്തതിന്‍റെ മനോവിഷമത്തിലാണ് പത്തനംതിട്ട ഓമല്ലൂരില്‍ ലോട്ടറി വില്പനക്കാരനായ ഗോപി തീകൊളുത്തി ആത്മഹത്യ ചെയ്തത്. വീട് പണിക്കുള്ള ബാക്കി തുക കിട്ടാൻ ഗോപി പലതവണ പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങിയെന്നും അതിന്‍റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും കുടുംബം പറയുന്നു.
ഭാര്യ കിടപ്പുരോഗിയായതിനാല്‍ ഓമല്ലൂര്‍ പഞ്ചായത്തിന്‍റെ ഇക്കൊല്ലത്തെ ലൈഫ് പട്ടികയില്‍ ആദ്യപേരുകാരനായിരുന്നു പി. ഗോപി. ഏപ്രില്‍ മാസത്തില്‍ വീട് പണിതുടങ്ങി. രണ്ട് ലക്ഷം രൂപ ഇതുവരെ കിട്ടി. സാമ്ബത്തിക പ്രതിസന്ധി വന്നതോടെ ബാക്കിതുക പഞ്ചായത്ത് കൊടുത്തില്ല.
പൊലീസിന് കിട്ടിയ ആത്മഹത്യാക്കുറിപ്പിലും വീട് നിര്‍മ്മാണം നിലച്ചതിന്‍റെ സങ്കടം ഗോപി പറയുന്നുണ്ട്. ലൈഫ് പദ്ധതിപ്രകാരമുള്ള 38 വീടുകള്‍ ഓമല്ലൂര്‍ പഞ്ചായത്തില്‍ മാത്രം സര്‍ക്കാര്‍ പണം നല്‍കാത്തതിന്‍റെ പേരില്‍ നിര്‍മ്മാണം നിലച്ചുപോയിട്ടുണ്ട്.