വയനാട് മുപ്പൈനാട്ടില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി; പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റി വനം വകുപ്പ് അധികൃതര്‍.
വയനാട് : വയനാട് മുപ്പൈനാട്ടില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. പിന്നീട് സുരക്ഷിത സ്ഥാനത്തേയ്ക്ക് പുലിയെ മാറ്റിയതായി വനംവകുപ്പ് അറിയിച്ചു. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം തുറന്ന് വിടുന്നതടക്കമുള്ള നടപടികളേക്ക് കടക്കുമെന്നാണ് വിവരം.
Third Eye News Live
0