കാല്‍നടയാത്രികരായ ദമ്പതികളെ മിനിലോറി ഇടിച്ചു; ഭര്‍ത്താവ് മരിച്ചു; വിദേശത്തു നിന്നും ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ സത്യനെ കാത്തിരുന്നത് മരണം; ലോറിയിലെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
തൃശൂര്‍: കാല്‍നടയാത്രികരായ ദമ്പതികളെ മിനിലോറി ഇടിച്ചു. ഭര്‍ത്താവ് മരിച്ചു. കുമരനല്ലൂര്‍ വെള്ളാളൂര്‍ സ്വദേശി സത്യന് (45) ആണ് മരിച്ചത്. പടിഞ്ഞാറങ്ങാടി തൃത്താല റോഡിലായിരുന്നു അപകടം.
എടപ്പാള്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിലെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിന് പിന്നാലെ ഉടനെതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സത്യന്റെ ജീവന് രക്ഷിക്കാനായില്ല. വിദേശത്തു നിന്നും ഒരാഴ്ച മുമ്പാണ് സത്യന് നാട്ടിലെത്തിയത്. തൃത്താല പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Third Eye News Live
0