play-sharp-fill
ഇടുക്കിയിൽ മദ്യപിച്ചെത്തിയ മരുമകന്റെ വെട്ടേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം; മരുമകൻ ഒളിവിൽ;പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ഇടുക്കിയിൽ മദ്യപിച്ചെത്തിയ മരുമകന്റെ വെട്ടേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം; മരുമകൻ ഒളിവിൽ;പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ

ഇടുക്കി: മരുമകന്റെ വെട്ടേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. വാത്തിക്കുടി സ്വദേശി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (58) ആണ് മരുമകൻ സുധീഷ് (33) വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാസ്കരനെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവശേഷം സധീഷ് കടന്നുകളഞ്ഞു.

ഇടുക്കി മുരിക്കാശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വാത്തിക്കുടി ടൗണിന് സമീപം താമസിക്കുന്ന ആമ്പക്കാട്ട് ഭാസ്കരന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. ഭാസ്ക്കരന്റെ ഇളയ മകളുടെ ഭർത്താവായ സുധീഷ് ഇന്ന് വൈകിട്ട് നാലുമണിയോടെ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുകയും ഭാസ്കരനെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം തടസം പിടിക്കാനെത്തിയ ഭാസ്കരന്റെ ഭാര്യ രാജമ്മക്ക് വെട്ടേൽക്കുകയും ആശുപത്രിലെത്തിക്കും മുമ്പ് മരണം സംഭവിക്കുകയുമായിരുന്നു. കൃത്യത്തിന് ശേഷം മരുമകൻ സുധീഷ് വാഹനവുമായി കടന്നുകളഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്

മുരിക്കാശേരി പോലീസ് എത്തി നടപടികൾ സ്വീകരിച്ച ശേഷം രാജമ്മയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി. പ്രതി സുധീഷിനു വേണ്ടിയിട്ടുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു.