ഏറ്റുമാനൂരിൽ കള്ളുഷാപ്പില്‍ ആക്രമണം; തടയാൻ ശ്രമിച്ച മാനേജറെ ആക്രമിച്ച് പണം തട്ടിയെടുക്കാൻ ശ്രമം; പ്രതികൾ അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: കള്ളുഷാപ്പില്‍ ആക്രമണം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റുമാനൂർ വെട്ടിമുകൾ മണിയാലയിൽ വീട്ടിൽ സോമൻ മകൻ ബിനു സോമൻ (അഴകപ്പൻ ഗിരീഷ് 40), കാണക്കാരി കടപ്പൂർ വലിയപറമ്പിൽ വീട്ടിൽ ചാക്കോ മകൻ സുനിൽ (ബാപ സുനിൽ 35) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ ഇന്നലെ ഏറ്റുമാനൂർ കൂടല്ലൂർ പിണ്ടിപ്പുഴ ഭാഗത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ രാത്രിയോടെ എത്തുകയും, കുപ്പികൾ എറിഞ്ഞു പൊട്ടിക്കുകയും കൂടാതെ ഷാപ്പിലെ മറ്റു സാധനങ്ങൾ തകർക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച മാനേജറെ ആക്രമിച്ച് ഇയാളുടെ കൈവശം ഉണ്ടായിരുന്ന പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തുകയും ഇരുവരെയും സാഹസികമായി പിടികൂടുകയുമായിരുന്നു. ബിനു സോമൻ ഏറ്റുമാനൂർ സ്റ്റേഷനിലെയും, സുനിൽ കുറവിലങ്ങാട് സ്റ്റേഷനിലെയും ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ സി.ആർ, എസ്.ഐ പ്രശോഭ് കെ.കെ, എ.എസ്.ഐ അജയൻ, സി.പി.ഓ മാരായ അനീഷ്, പ്രതീപ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.