video
play-sharp-fill
മാധ്യമങ്ങൾ ‘കണ്ടില്ല’ കേന്ദ്രത്തിന്റെ 
ജനങ്ങളോടുള്ള വെല്ലുവിളി അരിക്ക്‌ പണം ; ഈ മാധ്യമങ്ങൾക്ക്‌ 
ശത്രു കേരളമോ?മഹാപ്രളയകാലത്ത്‌ വിതരണംചെയ്‌ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങാനുള്ള കേന്ദ്ര സർക്കാർ നടപടിയെ തലോടി മുഖ്യധാരാ മാധ്യമങ്ങൾ.

മാധ്യമങ്ങൾ ‘കണ്ടില്ല’ കേന്ദ്രത്തിന്റെ 
ജനങ്ങളോടുള്ള വെല്ലുവിളി അരിക്ക്‌ പണം ; ഈ മാധ്യമങ്ങൾക്ക്‌ 
ശത്രു കേരളമോ?മഹാപ്രളയകാലത്ത്‌ വിതരണംചെയ്‌ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങാനുള്ള കേന്ദ്ര സർക്കാർ നടപടിയെ തലോടി മുഖ്യധാരാ മാധ്യമങ്ങൾ.

മഹാപ്രളയകാലത്ത്‌ വിതരണംചെയ്‌ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങാനുള്ള കേന്ദ്ര സർക്കാർ നടപടിയെ തലോടി മുഖ്യധാരാ മാധ്യമങ്ങൾ. കേരളത്തെയും മലയാളികളെയും ശത്രുവായി കണ്ട്‌ നടത്തിയ പിടിച്ചുപറിയെ സ്വാഭാവികമായ എന്തോഒന്ന്‌ സംവിച്ചുവെന്ന മട്ടിലാണ്‌ മനോരമയും മാതൃഭൂമിയും വാർത്തയാക്കിയത്‌. കേന്ദ്രസമീപനം ജനങ്ങളോടുള്ള വെല്ലുവിളിയായി കാണാതെ എന്തുകിട്ടിയാലും തെറ്റുംശരിയും നോക്കാതെ കേരളത്തെ അടിക്കാനുള്ള വടിയാക്കുകയാണീ യുഡിഎഫ്‌ അനുകൂല പത്രങ്ങൾ. കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ രാഷ്‌ട്രീയത്തിന്റെ ഉണ്ണികളാകാനാണ്‌ ശ്രമം.

2018 ആഗസ്‌തിൽ എഫ്‌സിഐയിൽനിന്ന്‌ സംസ്ഥാന സർക്കാർ വാങ്ങി വിതരണം ചെയ്‌ത 89,540 ടൺ അരിക്കാണ്‌ കേന്ദ്രം 205.81 കോടി ആവശ്യപ്പെട്ട്‌ കത്ത്‌ നൽകിയത്‌. പണം നൽകിയില്ലെങ്കിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള ഫണ്ടിൽനിന്നോ ഭക്ഷ്യസബ്‌സിഡിയിൽനിന്നോ തുക ഈടാക്കുമെന്നാണ്‌ കേന്ദ്രത്തിന്റെ ഭീഷണി. അങ്ങേയറ്റം തെറ്റായ ഈ നീക്കത്തെ തള്ളിപ്പറയാതെ മൃദുസമീപനത്തോടെയാണ്‌ വാർത്തയെഴുത്ത്‌. കേരളം മുമ്പെങ്ങുമില്ലാത്ത ദുരിതമാണ്‌ മഹാപ്രളയകാലത്ത്‌ അനുഭവിച്ചത്‌. ജനങ്ങളും സർക്കാരും ഒന്നിച്ചുനിന്നാണ്‌ ആ പ്രതിസന്ധിയെ അതിജീവിച്ചതും.

കടമെടുപ്പ്‌ പരിധിയിൽ അടക്കം കേന്ദ്രം ഇടപെടുകയാണ്‌. സംസ്ഥാനത്തെ വികസനപദ്ധതികൾ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ തുടർച്ചയാണ്‌ അരിക്ക്‌ തുക ഈടാക്കുന്നത്‌. തുടർച്ചയായി പ്രകൃതിദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും നേരിടേണ്ടി വരുന്ന സംസ്ഥാനത്തിന്‌ ദുരന്തനിവാരണത്തിനുള്ള ഫണ്ട്‌ വർധിപ്പിക്കുന്നില്ല. ആശ്വാസനടപടികളുമില്ല. 2019ൽ പ്രളയാനന്തര പുനർനിർമാണത്തിന്‌ പണം ആവശ്യപ്പെട്ടെങ്കിലും ഒരു രൂപപോലും നൽകിയില്ല. 7000 കോടിരൂപയുടെ വിദേശ സഹായ വാഗ്‌ദാനം ലഭിച്ചപ്പോൾ അതും സ്വീകരിക്കാനും കേന്ദ്രം അനുവദിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിലൂടെ 1229.89 കോടി രൂപയും പൊതുജനങ്ങളുടെയും മറ്റുള്ളവരുടെയും സഹായമായി 2865.4 കോടിയും മറ്റുമാർഗങ്ങളിലൂടെയുമായി ആകെ 4805.28 കോടിയാണ്‌ പ്രളയ പുനർനിർമാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സമാഹരിച്ചത്‌. അതിൽ 4140.07 കോടിയും ചെലവഴിച്ചിട്ടുണ്ട്‌.

Tags :