play-sharp-fill

മാധ്യമങ്ങൾ ‘കണ്ടില്ല’ കേന്ദ്രത്തിന്റെ 
ജനങ്ങളോടുള്ള വെല്ലുവിളി അരിക്ക്‌ പണം ; ഈ മാധ്യമങ്ങൾക്ക്‌ 
ശത്രു കേരളമോ?മഹാപ്രളയകാലത്ത്‌ വിതരണംചെയ്‌ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങാനുള്ള കേന്ദ്ര സർക്കാർ നടപടിയെ തലോടി മുഖ്യധാരാ മാധ്യമങ്ങൾ.

മഹാപ്രളയകാലത്ത്‌ വിതരണംചെയ്‌ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങാനുള്ള കേന്ദ്ര സർക്കാർ നടപടിയെ തലോടി മുഖ്യധാരാ മാധ്യമങ്ങൾ. കേരളത്തെയും മലയാളികളെയും ശത്രുവായി കണ്ട്‌ നടത്തിയ പിടിച്ചുപറിയെ സ്വാഭാവികമായ എന്തോഒന്ന്‌ സംവിച്ചുവെന്ന മട്ടിലാണ്‌ മനോരമയും മാതൃഭൂമിയും വാർത്തയാക്കിയത്‌. കേന്ദ്രസമീപനം ജനങ്ങളോടുള്ള വെല്ലുവിളിയായി കാണാതെ എന്തുകിട്ടിയാലും തെറ്റുംശരിയും നോക്കാതെ കേരളത്തെ അടിക്കാനുള്ള വടിയാക്കുകയാണീ യുഡിഎഫ്‌ അനുകൂല പത്രങ്ങൾ. കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ രാഷ്‌ട്രീയത്തിന്റെ ഉണ്ണികളാകാനാണ്‌ ശ്രമം. 2018 ആഗസ്‌തിൽ എഫ്‌സിഐയിൽനിന്ന്‌ സംസ്ഥാന സർക്കാർ വാങ്ങി വിതരണം ചെയ്‌ത 89,540 ടൺ അരിക്കാണ്‌ കേന്ദ്രം 205.81 കോടി ആവശ്യപ്പെട്ട്‌ കത്ത്‌ […]