play-sharp-fill
ഇടുക്കിയിൽ ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലി മകനും സുഹൃത്തും തമ്മിൽ തര്‍ക്കം;  കയ്യാങ്കളിയിലെത്തിയതോടെ പരിഹരിക്കാൻ ശ്രമിച്ച ഗൃഹനാഥന് ദാരുണാന്ത്യം; രണ്ട് പേർ അറസ്റ്റിൽ

ഇടുക്കിയിൽ ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലി മകനും സുഹൃത്തും തമ്മിൽ തര്‍ക്കം; കയ്യാങ്കളിയിലെത്തിയതോടെ പരിഹരിക്കാൻ ശ്രമിച്ച ഗൃഹനാഥന് ദാരുണാന്ത്യം; രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

ഇടുക്കി: ബൈക്ക് അറ്റകുറ്റപ്പണി ചെയ്യുന്നതുമായി ബന്ധപ്പെട്ട സുഹൃത്തുക്കളുടെ തര്‍ക്കത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു.

നിര്‍മ്മല സിറ്റി സ്വദേശി രാജുവാണ് മരിച്ചത്. ഇയാളുടെ മകനും സുഹൃത്തുമാണ് ബൈക്കിന്റെ പേരില്‍ കയ്യാങ്കളി നടത്തിയത്. ഇതില്‍ ഇടപെട്ട രാജുവിന് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൗന്തി സ്വദേശി ഹരികുമാര്‍, വാഴവര സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്.

കൊല്ലപ്പെട്ട രാജുവിന്റെ മകന്‍ രാഹുല്‍ സുഹൃത്ത് ഹരികുമാറിന്റെ ബൈക്ക് അടുത്തിടെ ഒരു യാത്രയ്ക്കായി വാങ്ങിയിരുന്നു. എന്നാല്‍ അപകടത്തില്‍ വാഹനത്തിന് കേടുപാടുണ്ടായി. തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തി നല്‍കാമെന്ന് രാഹുലും, പിതാവും സുഹൃത്ത് ഹരികുമാറിന് വാക്ക് നല്‍കി.

എന്നാല്‍ വാക്ക് പാലിക്കാതിരുന്നതിനാല്‍ ഹരികുമാറും സുഹൃത്തായ ജോബിയും രാഹുലിന്റെ വീട്ടിലെത്തി ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെയാണ് കൈയ്യാങ്കളിയില്‍ രാജുവിന് പരിക്കേറ്റത്.

പരിക്കേറ്റ രാജുവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് പിടികൂടിയ പ്രതികളില്‍ ഹരികുമാറിനും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.