കോട്ടയം മെഡിക്കല്‍ കോളേജ് കാരുണ്യ ഫാര്‍മസിക്ക് സമീപത്ത് നിന്നും സ്വര്‍ണ്ണമാല കളഞ്ഞുകിട്ടി; മാല ഗാന്ധിനഗര്‍ പൊലീസില്‍ ഏല്‍പ്പിച്ച് മൂലവട്ടം സ്വദേശികള്‍

കോട്ടയം മെഡിക്കല്‍ കോളേജ് കാരുണ്യ ഫാര്‍മസിക്ക് സമീപത്ത് നിന്നും സ്വര്‍ണ്ണമാല കളഞ്ഞുകിട്ടി; മാല ഗാന്ധിനഗര്‍ പൊലീസില്‍ ഏല്‍പ്പിച്ച് മൂലവട്ടം സ്വദേശികള്‍

സ്വന്തം ലേഖകന്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കാരുണ്യ ഫാര്‍മസിക്ക് സമീപത്ത് നിന്നും സ്വര്‍ണ്ണമാല കളഞ്ഞുകിട്ടി. മൂലവട്ടം സ്വദേശികളായ ദിലിമോനും അജീഷിനുമാണ് മെഡിക്കല്‍ കോളേജ് കാരുണ്യ ഫാര്‍മസിക്ക് സമീപത്ത് നിന്നും സ്വര്‍ണ്ണമാല കളഞ്ഞ് കിട്ടിയത്.

ഇവര്‍ മാല ഉടന്‍തന്നെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. മാല നഷ്ടപ്പെട്ട ഉടമസ്ഥര്‍ കൃത്യമായ അടയാളവുമായി ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷന്‍ നമ്പര്‍: 0481 259 7210