സ്വന്തം ലേഖിക
കോട്ടയം: സ്കൂൾ കുട്ടികൾക്ക് വില്പനയ്ക്ക് ആയി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ.
നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ മുക്കാലി ആനിക്കാട് കൊടിമറ്റം വീട്ടിൽ ദേവസ്യ മകൻ ഷെബിൻ കെ. റ്റി (32) ആണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിൻ്റെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായുള്ള പരിശോധനയിലാണ് സ്കൂൾ കുട്ടികൾക്ക് വില്പനയ്ക്ക് ആയി കൊണ്ടുവന്ന കഞ്ചാവുമായി ഷെബിനെ പൊലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയ്ക്കിടയിൽ ഇയാൾ കഞ്ചാവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾക്ക് പള്ളിക്കത്തോട്, കോട്ടയം ഈസ്റ്റ്, മണർകാട്, അയർക്കുന്നം, ഗാന്ധിനഗർ,
വാകത്താനം,തിരുവല്ല, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിലായി 15 ഓളം കേസുകൾ നിലവിലുണ്ട്.
പാമ്പാടി എസ്.ഐ.ലെബിമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്. ഐ അംഗതൻ, സി.പി.ഓ മാരായ ജയകൃഷ്ണൻ, സാജു പി മാത്യു, അനിൽ എം.ആർ,അനിൽ ടി.എസ്, ബിജേഷ്, അജേഷ്, അനൂപ് പി എസ്, അനൂപ് വി.വി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.