ആർത്തവ സമയത്തെ കഠിനമായ വയറുവേദനയെ നിസ്സാരമായി കാണരുത്; നിരവധി സ്ത്രീകളിൽ കണ്ടുവരുന്ന എൻഡോമെട്രിയോസിസ് എന്ന വില്ലൻ;. എന്താണ് ഈ രോഗം? ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങനെ ചികിത്സിക്കാം? ഇതേക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയാം ഇവിടെ

ആർത്തവ സമയത്തെ കഠിനമായ വയറുവേദനയെ നിസ്സാരമായി കാണരുത്; നിരവധി സ്ത്രീകളിൽ കണ്ടുവരുന്ന എൻഡോമെട്രിയോസിസ് എന്ന വില്ലൻ;. എന്താണ് ഈ രോഗം? ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങനെ ചികിത്സിക്കാം? ഇതേക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയാം ഇവിടെ

ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളും ആഹാരശീലവും രോ​ഗങ്ങളുടേയും രോ​ഗികളുടേയും എണ്ണം വർധിപ്പിച്ചു. സ്ത്രീകളെ ബാധിക്കുന്ന രോഗങ്ങളുടെ കാര്യമെടുത്താലും ഒട്ടും വ്യത്യസ്തമല്ല സ്ഥിതി. അത്തരത്തിൽ ഒരു രോഗാവസ്ഥയാണ് ഇന്ന് നിരവധി സ്ത്രീകളിൽ കണ്ടുവരുന്ന എൻഡോമെട്രിയോസിസ്. എന്താണ് ഈ രോഗം? ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? എൻഡോമെട്രിയോസിസ് എങ്ങനെ ചികിത്സിക്കാം? ഇതേക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇവിടെ നിന്ന് മനസ്സിലാക്കാം.

ഗർഭാശയത്തിലെ ഏറ്റവും ഉള്ളിലെ പാളിയാണ് എൻഡോമെട്രിയം എന്ന പേരിൽ അറിയപ്പെടുന്നത്. ഗർഭപാത്രത്തിന്റെ ആന്തരിക പാളിയിലോ എൻഡോമെട്രിയത്തിലോ ഉള്ള കോശങ്ങൾക്ക് സമാനമായ കോശങ്ങൾ ഗർഭപാത്രത്തിന് പുറത്ത് വളരുന്ന വേദനാജനകമായ രോഗമാണ് എൻഡോമെട്രിയോസിസ്. ഇത് ഒരു സ്ത്രീയുടെയും കുഞ്ഞുണ്ടാകുവാൻ ശ്രമിക്കുന്ന ദമ്പതികളുടെയും ശാരീരിക, ലൈംഗിക, മാനസിക, സാമൂഹിക വശങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒരു നീണ്ടുനിൽക്കുന്ന രോഗാവസ്ഥയാണ്.

എൻഡോമെട്രിയോസിസിൽ പലപ്പോഴും അണ്ഡാശയങ്ങൾ, ഫാലോപ്യൻ ട്യൂബുകൾ, പെരിറ്റോണിയം എന്നറിയപ്പെടുന്ന പെൽവിസിന്റെ അതിരിലിൽ ഉള്ള ടിഷ്യുകൾ എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, കഠിനമായ അവസ്ഥകളിൽ, അതിൽ മൂത്രസഞ്ചി, ആമാശയം, മൂത്രനാളി എന്നിവ ഉൾപ്പെടാം. പുറത്തേക്ക് പോകാൻ കഴിയാത്തത് കാരണം, ഈ ടിഷ്യുകൾ ശരീരത്തിനുള്ളിൽ അടിഞ്ഞുകൂടുകയും, രക്തം ഒരു അടഞ്ഞ സ്ഥലത്ത് ശേഖരിക്കപ്പെടുകയും അണ്ഡാശയത്തിൽ നീർവീക്കം അഥവാ മുഴ ഉണ്ടാക്കുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സാന്ദ്രമായ മുഴ ഉണ്ടാകുന്നതിലേക്ക് നയിക്കുകയും, അത് ‘ഫ്രോസൻ പെൽവിസ്’ എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും. ഇവിടെയാണ് ട്യൂബുകളും അണ്ഡാശയവും ഗർഭപാത്രത്തിൽ പറ്റിനിൽക്കുന്നത്, അങ്ങനെ ശരീരഘടനയിൽ മാറ്റം വരുത്തുകയും അണ്ഡം എടുക്കുന്നതിൽ ഇടപെടുകയും ചെയ്യുന്നു.

എൻഡോമെട്രിയോസിസ് ബാധിച്ചോ എന്ന് എങ്ങനെ തിരിച്ചറിയാം?

ഇതിന് ഒന്നിലധികം കാരണങ്ങളുണ്ട്, എന്നാൽ ഏറ്റവും പ്രചാരത്തിലുള്ള ഒന്ന്, ഒരു സ്ത്രീ തന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ദീർഘകാലമായി അടിവയറ്റിൽ വേദന അല്ലെങ്കിൽ ഇടപ്പിലെ വേദനയെക്കുറിച്ച് പരാതിപ്പെടുമ്പോഴാണ്. മറ്റുചിലർക്ക് ആർത്തവ സമയത്ത് മലർവിസർജ്ജനവും മൂത്ര വിസർജ്ജനവും നടത്തുമ്പോൾ വേദന അനുഭവപ്പെടും. ചില സന്ദർഭങ്ങളിൽ, ലൈംഗിക ബന്ധത്തിനിടയിലോ ശേഷമോ സ്ത്രീകൾക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു.

ഫാലോപ്യൻ ട്യൂബിന്റെയും അണ്ഡാശയത്തിന്റെയും ഘടനയെ വളച്ചൊടിക്കുകയും ഫാലോപ്യൻ ട്യൂബ് എടുക്കുന്ന അണ്ഡത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാൽ എൻഡോമെട്രിയോസിസ് പലപ്പോഴും ഗർഭധാരണത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മാത്രമല്ല, എൻഡോമെട്രിയോസിസ് അണ്ഡത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും, ഗർഭപാത്രത്തിന്റെ ആന്തരിക പാളിയെ ഗർഭാവസ്ഥയിലേക്കുള്ള സ്വീകാര്യതയ്ക്ക് തടസ്സപ്പെടുത്തുകയും ചെയ്യുന്നു, അതിനാൽ ഒരു സ്ത്രീക്ക് സ്വാഭാവികമായി ഗർഭം ധരിക്കാൻ ഇതുമൂലം ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു.

രോഗനിർണയം

രോഗനിർണയം സ്ഥിരീകരിക്കുന്നതിന് ലഭ്യമായ വിവിധ മാർഗ്ഗങ്ങളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:

വയർ, പെൽവിക് പരിശോധന: ഈ പരിശോധന തീർച്ച ഇല്ലാത്തതാണ്. രോഗനിർണയത്തിന് അൾട്രാസൗണ്ട് അല്ലെങ്കിൽ എംആർഐ രൂപത്തിൽ സ്കാനിങ് ആവശ്യമാണ്

അൾട്രാസൗണ്ട്: അണ്ഡാശയത്തിലെ എൻഡോമെട്രിയോട്ടിക് സിസ്റ്റുകൾ അല്ലെങ്കിൽ വയർ, മൂത്രസഞ്ചി, ഗർഭപാത്രം എന്നിവയിലെ മുഴകൾ പോലും ഇത് എളുപ്പത്തിൽ കണ്ടെത്തും.

എം‌ആർ‌ഐ: എൻഡോമെട്രിയോസിസിന്റെ വ്യാപ്തി വിലയിരുത്താൻ ഇത് ചെയ്യുന്നത് പരിഗണിക്കാം. പ്രത്യേകിച്ചും പെൽവിസിന് പുറത്തുള്ള അവയവങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെങ്കിൽ ശസ്ത്രക്രിയയ്ക്ക് മുൻപ് മതിയായ തയ്യാറെടുപ്പിനായി ഇത് സഹായിക്കുന്നതാണ്.

ലാപ്രോസ്കോപ്പി: എൻഡോമെട്രിയോസിസ് കണ്ടെത്താനും ചികിത്സിക്കാനും ഉള്ള ഏറ്റവും നല്ല മാർഗം ഇതാണ്.

എൻഡോമെട്രിയോസിസിന്റെ കാര്യത്തിൽ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം എന്തെന്നാൽ, ഇതിന്റെ രോഗലക്ഷണങ്ങളുടെ കാഠിന്യം പലപ്പോഴും രോഗത്തിന്റെ തീവ്രതയുടെ അത്രയും പുറത്തു കാണില്ല എന്നതാണ്. കാരണം, ഒട്ടും രോഗലക്ഷണം ഇല്ലാത്തതോ വളരെ നേരിയ രോഗലക്ഷണമുള്ളതോ ആയിട്ടുള്ള ഒരു സ്ത്രീക്ക് പോലും കടുത്ത എൻഡോമെട്രിയോസിസ് ഉണ്ടാകാം, ചിലപ്പോൾ കടുത്ത രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും രോഗത്തിന്റെ വ്യാപ്തി അത്രത്തോളം ഉണ്ടാകണമെന്നും ഇല്ല! അതിനാൽ, രോഗത്തിന്റെ സ്വഭാവമോ രോഗാവസ്ഥയുടെ തീവ്രതയോ മനസിലാക്കാൻ രോഗിക്ക് വളരെ ബുദ്ധിമുട്ടാണ്.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

മലമൂത്രവിസർജനത്തിനു തോന്നുമ്പോൾ അതു തടഞ്ഞു നിർത്തുന്ന ശീലം ഉപേക്ഷിക്കുക.
ആർത്തവ ദിനങ്ങളിൽ ആരോഗ്യ ശ്രദ്ധിക്കുക, ആർത്തവ ശുചിത്വം പാലിക്കുക.

ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. എരിവ് കൂടുതൽ ഉള്ള ഭക്ഷണം, പുളിപ്പിച്ച ഭക്ഷണം എന്നിവ കഴിച്ച ഉടനെ, അമിതമായി ദാഹം തോന്നിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക.
മലബന്ധത്തിന് കാരണമാകാത്തതും ദഹനം എളുപ്പം നടക്കുന്നതുമായ ഭക്ഷണങ്ങൾ കഴിക്കുക.
ലഘു വ്യായാമങ്ങളിൽ ഏർപ്പെടുക.
ജീവിതശൈലിയിൽ ശ്രദ്ധിച്ച് ആർത്തവം ക്രമപ്പെടുത്താൻ ശ്രദ്ധിക്കുക.