ആളെക്കൊല്ലി കാട്ടാനയെ പിടികൂടാൻ കുങ്കിയാനയെ എത്തിച്ച് വനം വകുപ്പ് ; കുങ്കിയാന കൊമ്പനുമായി സൗഹൃദത്തില്‍; ഭക്ഷണം പങ്കിട്ട് കഴിച്ച്‌ ആനകള്‍ ;പുലി വാല് പിടിച്ച് വനം വകുപ്പ്

ആളെക്കൊല്ലി കാട്ടാനയെ പിടികൂടാൻ കുങ്കിയാനയെ എത്തിച്ച് വനം വകുപ്പ് ; കുങ്കിയാന കൊമ്പനുമായി സൗഹൃദത്തില്‍; ഭക്ഷണം പങ്കിട്ട് കഴിച്ച്‌ ആനകള്‍ ;പുലി വാല് പിടിച്ച് വനം വകുപ്പ്

 

സ്വന്തം ലേഖിക

പാലക്കാട്: ആളെക്കൊല്ലി കാട്ടാനയെ പിടികൂടാനാവാതെ വലഞ്ഞ് വനം വകുപ്പ്. കാട്ടാനയെ മെരുക്കാനെത്തിച്ച കുങ്കിയാന കൊമ്ബനുമായി സൗഹൃദത്തിലായതാണ് നിലവിലെ പ്രശ്‌നം.പാലക്കാടാണ് സംഭവം.

പാലക്കാട് ഒടുവങ്ങാട് റബര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗിനിടെ ഷാജിയെന്ന കര്‍ഷകന്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വനപാലകര്‍ ആനയെ പിടികൂടാന്‍ തീരുമാനിച്ചത്. ആളെക്കൊല്ലി കാട്ടാനയെ പിടികൂടാന്‍ കോട്ടൂര്‍ ആന സങ്കേതത്തില്‍ നിന്ന് അഗസ്ത്യന്‍ എന്ന കുങ്കിയാനയെ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കാട്ടാനയുടെ അടുത്തെത്തിയപ്പോള്‍ അഗസ്ത്യന്റെ മട്ട് മാറി. കാട്ടാനയുമായി കുങ്കിയാന സൗഹൃദത്തിലായി.
ഇപ്പോള്‍ അഗസ്ത്യന് വേണ്ടി വനംവകുപ്പ് നല്‍കുന്ന ഭക്ഷണമാണ് കാട്ടാന പലപ്പോഴും വന്ന് കഴിക്കുന്നത്. രാത്രിയും പകലുമടക്കം സ്ഥിരമായി കുങ്കിയാനയെ കാണാന്‍ കാട്ടാന എത്തുന്നുണ്ട്.