കോട്ടയം സബ്‌   ജയിൽ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ

കോട്ടയം സബ്‌ ജയിൽ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലി​ട്ട കേ​സി​ലെ പ്ര​തി ജ​യി​ല്‍ ചാ​ടി​യ​തി​നു പി​ന്നാ​ലെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പി​ടി​കൂ​ടി പോ​ലീ​സ്.മു​ട്ട​മ്പലം ഉ​റു​മ്പന​ത്ത് ഷാ​നി​നെ(19) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​യ മീ​ന​ടം മോ​ള​യി​ല്‍ ബി​നു​മോ​ന്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ക്ഷ​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​തു​മു​ത​ല്‍ ജി​ല്ല​യി​ലെ പോ​ലീ​സ് സം​ഘം അ​തീ​വ ജാ​ഗ്ര​ത​യി​ല്‍ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

 

 

ഡിവൈഎസ്പി ജെ സന്തോഷ് കുമാർ, വെസ്റ്റ് സി.ഐ അനൂപ് കൃഷ്ണ, ഈ​സ്റ്റ് സി​ഐ യു. ​ശ്രീ​ജി​ത്, എ​സ്‌ഐ എം.​എ​ച്ച്‌. അ​നു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ രാ​ത്രി 8.30 നാ​ണ് മീ​ന​ട​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ല്‍​നി​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.ഇ​ന്ന​ലെ ബി​നു ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പ്ര​തി​ക​ളെ രാ​വി​ലെ 4.30ന് ​സെ​ല്ലി​ല്‍​നി​ന്നു പു​റ​ത്തി​റ​ക്കി​യി​രു​ന്നു. പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​ന്‍ പോ​യ​തി​നി​ടെ ജ​യി​ലി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു പ​ല​ക മ​തി​ലി​ലേ​ക്കു ചാ​രി​വ​ച്ച്‌ ക​യ​റി അ​വി​ടെ​നി​ന്നു കേ​ബി​ളിൽ തൂ​ങ്ങി പു​റ​ത്തു​ക​ട​ന്ന് ബി​നു​മോ​ന്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

തു​ട​ര്‍​ന്ന് ജി​ല്ലാ ജ​യി​ലി​ന്‍റെ​യും പ​രി​സ​ര​ത്തു​മു​ള്ള സി​സി ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ ജീ​ന്‍​സും ഷ​ര്‍​ട്ടും ധ​രി​ച്ച പ്ര​തി ജ​യി​ലി​നു സ​മീ​പ​ത്തു​നി​ന്നും ന​ട​ന്ന് ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​സ​മീ​പം വ​രെ എ​ത്തി​യെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. കെ​കെ റോ​ഡി​ലെ ബ​സ് സ്റ്റോ​പ്പു​വ​രെ ബി​നു​മോ​ന്‍റെ സാ​ന്നി​ധ്യം പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡ് ക​ണ്ടെ​ത്തി​യ​തോ​ടെ വാ​ഹ​ന​ത്തി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ട​താ​ണെ​ന്ന് പൊലീസ് മനസിലാക്കി.

ര​ക്ഷ​പ്പെ​ട്ട് ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ഇ​യാ​ള്‍ മീ​ന​ടം മേ​ഖ​ല​യി​ല്‍ എ​ത്തി​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. മീ​ന​ട​ത്തു താ​മ​സി​ച്ചി​രു​ന്ന പ്ര​തി മ​റ്റെ​വി​ടെ​യും പോ​കി​ല്ലെ​ന്നും പോ​ലീ​സ് ഉ​റ​പ്പി​ച്ച​തോ​ടെ മ​ഫ്തി​യി​ല്‍ നി​രീ​ക്ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. മീ​ന​ടം മേ​ഖ​ല​യി​ലു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ​തോ​ടെ പാ​മ്പാടി പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണം തേ​ടു​ക​യാ​യി​രു​ന്നു.

 

 

പാ​മ്പാടി പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നും നി​രീ​ക്ഷ​ണ​ത്തി​നും ഒ​ടു​വി​ലാ​ണ് ബി​നു​വി​നെ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണം കൂ​ടി ല​ഭി​ച്ച​തോ​ടെ ബി​നു​വി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​താ​യി യു. ​ശ്രീ​ജി​ത്തും എം.​എ​ച്ച്‌. അ​നു​രാ​ജും പ​റ​ഞ്ഞു.

നേ​ര​ത്തെ ഷാ​ന്‍ വ​ധ​ക്കേ​സി​ല്‍ ബി​നു​വി​നെ പി​ടി​കൂ​ടി​യ​തും മീ​ന​ട​ത്തു നി​ന്നാ​യി​രു​ന്നു. ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ് കു​മാ​ര്‍, ഈ​സ്റ്റ് സി​ഐ യു. ​ശ്രീ​ജി​ത്,എ​സ്‌ഐ എം.​എ​ച്ച്‌. അ​നു​രാ​ജ്, വെ​സ്റ്റ് ഐ​പി ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നൂ​പ് കൃഷ്ണ, പാ​മ്പാടി എ​സ്‌ഐ ലെ​ബി​മോ​ന്‍, ഈ​സ്റ്റ് എ​സ്‌ഐ​മാ​രാ​യ ജിജി ലൂക്കോസ്, നൗ​ഷാ​ദ്, അ​നി​ല്‍ കു​മാ​ര്‍, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​ഷ്, വി​പി​ന്‍, ഡോ​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.