ഇരുപതുകാരനായും നാൽപതുകാരനായും ആമിർഖാൻ എത്തുന്നു; ‘ലാൽ സിംഗ് ഛദ്ദ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

ഇരുപതുകാരനായും നാൽപതുകാരനായും ആമിർഖാൻ എത്തുന്നു; ‘ലാൽ സിംഗ് ഛദ്ദ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

സ്വന്തം ലേഖിക

ആമിർഖാൻ നായകനായെത്തുന്ന ‘ ലാൽ സിംഗ് ഛദ്ദ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ ഇരുപതുകാരനായും നാൽപതുകാരനായുമാണ് ആമിറെത്തുന്നത്. വിഖ്യാത ടോം ഹാങ്ക്സ് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്കാണ് ഈ ചിത്രം. ആമിർ ഖാൻ, കരീന കപൂർ, മോന സിങ്, നാഗ ചൈതന്യ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദൻ ആണ്.

വൻ വരവേൽപ്പാണ് ചിത്രത്തിന്റെ ട്രെയ്‌ലറിന് ആരാധകർ നൽകിയത്. ട്രെയ്‌ലറിൽ ജഡായുപ്പാറയും കാണാം. ഓഗസ്റ്റ് 11 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ആമിർ ഖാൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹേമന്തി സർക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിർവഹിക്കുന്നത്. ചിത്രത്തിൽ കരീന കപൂറാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതുൽ കുൽക്കർണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.