എച്ച്ഡിഎഫ്സി ബാങ്കിന്റെ ഉപഭോക്താക്കളിൽ അൽപ്പനേരത്തേക്ക് കോടിപതികളായത് 100 പേർ; സാങ്കേതിക പിഴവെന്ന് ബാങ്ക് അധികൃതർ; നിമിഷങ്ങൾക്കുള്ളിൽ മരവിപ്പിച്ചത് നിരവധി അക്കൗണ്ടുകൾ

എച്ച്ഡിഎഫ്സി ബാങ്കിന്റെ ഉപഭോക്താക്കളിൽ അൽപ്പനേരത്തേക്ക് കോടിപതികളായത് 100 പേർ; സാങ്കേതിക പിഴവെന്ന് ബാങ്ക് അധികൃതർ; നിമിഷങ്ങൾക്കുള്ളിൽ മരവിപ്പിച്ചത് നിരവധി അക്കൗണ്ടുകൾ

സ്വന്തം ലേഖകൻ

ചെന്നൈ: ബാങ്ക് സർവറിലുണ്ടായ തകരാർ മൂലം കോടിപതികളായത് 100 പേർ. നഗരത്തിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ടി നഗറിലെയും മറ്റുചില ശാഖകളിലെയും 100 പേരുടെ അക്കൗണ്ടുകളിലേക്ക് 13 കോടി രൂപയാണ് എത്തിയത്. സാങ്കേതിക തകരാർ മൂലമുണ്ടായ പിഴവാണെന്ന് വിശദീകരണം നൽകിയ ബാങ്ക് പിന്നാലെ തന്നെ ഈ അക്കൗണ്ടുകൾ എല്ലാം മരവിപ്പിക്കുകയും ചെയ്തു.

അക്കൗണ്ട് ഉടമകൾ തങ്ങളുടെ ഫോണിലേക്ക് വന്ന സന്ദേശം കണ്ട് അക്കൗണ്ടിലെ തുക പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. 10,000 രൂപ നിക്ഷേപിച്ചതായിട്ട് വന്ന സന്ദേശം കണ്ട് പക്ഷെ അക്കൗണ്ടിലെ തുക പരിശോധിച്ചപ്പോൾ പക്ഷെ അവർ കണ്ടത് 13 കോടി രൂപ നിക്ഷേപം നടത്തിയതായിട്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്കിന്‍റെ സർവറിൽ പുതിയ സോഫ്‌റ്റ്‌വെയർ ഘടിപ്പിച്ചതാണ് തകരാറിന് കാരണമായതായി ബാങ്ക് അധികൃതർ പറഞ്ഞു. ഉപഭോക്താവിന്‍റെ ചില വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമ്പോൾ ക്രെഡിറ്റ് പേജിൽ പണം നിക്ഷേപിക്കപ്പെടുകയായിരുന്നു.

തകരാർ ഉടൻ തന്നെ പരിഹരിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. 100 പേരുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കപ്പെട്ടതായി കാണിക്കുന്നുണ്ടെങ്കിലും ആർക്കും പണമെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ബാങ്ക് അധികൃതർ ഉത്തരവിട്ടു. സംഭവത്തിന് ഉത്തരവാദികളായ ചില ബാങ്ക് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ അക്കൗണ്ടിൽ പണം എത്തിയവരിൽ ചിലർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പണമിടപാട് കേസുകൾ പരിഗണിക്കുന്ന തമിഴ്നാട് പോലീസിലെ പ്രത്യേക വിഭാഗം സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം അയച്ചതായിട്ടാണ് സന്ദേശം എത്തിയത്. ഇത്തരത്തിൽ ഏതെങ്കിലും അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായിട്ടുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.