രാജ്യസഭാ സീറ്റ് നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി; പതിനെട്ട് വർഷത്തെ തപസ് നിഷ്ഫലമായി; ഇനിയും സീറ്റ് കിട്ടാൻ യോഗ്യത ഇല്ലേ?ചലച്ചിത്രതാരവും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ

രാജ്യസഭാ സീറ്റ് നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി; പതിനെട്ട് വർഷത്തെ തപസ് നിഷ്ഫലമായി; ഇനിയും സീറ്റ് കിട്ടാൻ യോഗ്യത ഇല്ലേ?ചലച്ചിത്രതാരവും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് നിർണയത്തിന് പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. ചലച്ചിത്രതാരവും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ അതൃപ്തി പരസ്യമാക്കിയതിനു പിന്നാലെ രാജസ്ഥാൻ കോൺഗ്രസ് നേതാക്കളും സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.

അധികാരമില്ലാതിരുന്ന 2003-04ൽ സോണിയാ ഗാന്ധി തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് നഗ്മ പറയുന്നു. എന്നാൽ ഇപ്പോൾ തനിക്ക് അവസരം നൽകുന്നില്ലെന്നും അതിനുള്ള യോഗ്യത തനിക്ക് ഇല്ലേയെന്നും നഗ്മ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘2003- 04-ൽ കോൺഗ്രസിൽ ചേർന്നപ്പോൾ അന്ന് അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. അധികാരം ഇല്ലാത്ത സമയത്തായിരുന്നു രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. അതിന് ശേഷം 18 വർഷം കഴിഞ്ഞു. അതിനിടയിലൊന്നും അവസരം നൽകിയില്ല. എനിക്ക് രാജ്യസഭാ സീറ്റ് കിട്ടാൻ യോഗ്യത ഇല്ലേ?’, നഗ്മ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് 10 രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പല സംസ്ഥാനങ്ങളിലും ആ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കോൺഗ്രസ് നേതാക്കളെയാണ് സ്ഥാനാർത്ഥികളായി പരിഗണിച്ചത്.

ഇതിനെതിരേയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കിയതിൽ രാജസ്ഥാൻ കോൺഗ്രസിലും അമർഷം പുകയുകയാണ്.