പാലാ നഗരസഭയിലെത്തിയാൽ അഞ്ച് രൂപയ്ക്ക് ഷുഗർ പരിശോധിക്കാം; സ്വകാര്യ ലാബുകളുടെ കൊള്ളയ്ക്ക് അറുതിവരുത്താൻ കുറഞ്ഞ നിരക്കിലുള്ള പരിശോധനയുമായി പാലാ നഗരസഭ; കോട്ടയം നഗരസഭയിലെത്തിയാൽ രക്തസമ്മർദം ഇല്ലാത്തവനും ഹൈ ബിപി ഉണ്ടാകും

പാലാ നഗരസഭയിലെത്തിയാൽ അഞ്ച് രൂപയ്ക്ക് ഷുഗർ പരിശോധിക്കാം; സ്വകാര്യ ലാബുകളുടെ കൊള്ളയ്ക്ക് അറുതിവരുത്താൻ കുറഞ്ഞ നിരക്കിലുള്ള പരിശോധനയുമായി പാലാ നഗരസഭ; കോട്ടയം നഗരസഭയിലെത്തിയാൽ രക്തസമ്മർദം ഇല്ലാത്തവനും ഹൈ ബിപി ഉണ്ടാകും

സ്വന്തം ലേഖകൻ

പാ​ലാ: പാ​ലാ​യി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ന​ഗ​ര​സ​ഭ​യു​ടെ പു​ത്ത​ന്‍ സ​മ്മാ​നം.

ലാ​ബ് പ​രി​ശോ​ധ​ന​യു​ടെ ബി​ല്‍ ക​ണ്ട് ഇ​നി ന​ടു​ങ്ങി നി​ല്‍​ക്കേ​ണ്ട. തു​ച്ഛ​മാ​യ തു​ക​യ്ക്കു ലാ​ബ് പ​രി​ശോ​ധ​ന​ക​ള്‍ ചെ​യ്തു ന​ല്‍​കു​ന്ന സം​വി​ധാ​നം ഒ​രു​ക്കി​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പു​ത്ത​ന്‍ കാ​ല്‍​വ​യ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തി​യാ​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഏ​റെ ആ​ശ്ര​യ​മാ​കു​ന്ന പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്. പാ​ലാ മു​നി​സി​പ്പ​ല്‍ ലാ​ബി​ല്‍ ബ്ല​ഡ് ഷു​ഗ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു വെ​റും അ​ഞ്ചു രൂ​പ മാ​ത്ര​മേ ഈ​ടാ​ക്കൂ. അ​തു​പോ​ലെ ര​ക്ത​സ​മ്മ​ര്‍​ദ പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ ചി​ല സേ​വ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​വു​മാ​ണ്.

ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്കു കു​റ​ഞ്ഞ നി​ര​ക്കി​ല്‍ രോ​ഗ​നി​ര്‍​ണ​യ​വും ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ശോ​ധി​ക്കു​ന്ന ലാ​ബി​ല്‍ കൂ​ടു​ത​ല്‍ ആ​ധു​നി​ക രോ​ഗ​നി​ര്‍​ണ​യ ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. രാ​വി​ലെ 6.30 മു​ത​ല്‍ വൈകു ന്നേരം 4.30 വ​രെ ര​ക്ത​സാ​മ്പിള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​വി​ടെ ശേ​ഖ​രി​ക്കും. വ​ള​രെ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള പ​രി​ശോ​ധ​നാ പാ​ക്കേ​ജു​ക​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

എന്നാൽ കോട്ടയം നഗരസഭയിൽ ഇതല്ല സ്ഥിതി. തൊട്ടടുത്ത നഗരസഭകളായ ഏറ്റുമാനൂരിലും പാലായിലും ഈരാറ്റുപേട്ടയിലുമൊക്കെ വൻ വികസനം വരുമ്പോൾ ഒരു പദ്ധതി പോലും അവതരിപ്പിക്കാൻ കോട്ടയം നഗരസഭയ്ക്ക് സാധിക്കുന്നില്ല. നഗരം മാലിന്യത്തിൽ മൂടി കിടക്കുകയാണ്. ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. കൗൺസിൽ യോഗം കൂട്ടാൻ പോലും കോട്ടയം നഗരസഭയ്ക്ക് കഴിയുന്നില്ല. സമീപ നഗരസഭകളിൽ നടക്കുന്നത് കണ്ടിട്ടെങ്കിലും ഒരു മാറ്റം കോട്ടയത്ത് ഉണ്ടാകണമെന്നാണ് നാട്ടകാരുടെ പ്രാർത്ഥന