
സ്വന്തം ലേഖിക
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടി എറണാകുളം തോപ്പുംപടി സ്വദേശിയെന്ന് സൂചന.
മുന്‍പും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പൗരത്വ നിയമത്തിനെതിരെയുണ്ടായ പ്രതിഷേധങ്ങള്‍ക്കിടയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതായി ആരോപണമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കും. ഈ മാസം ഇരുപത്തിയൊന്നിന് ആലപ്പുഴയില്‍ നടന്ന റാലിയിലാണ് കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ചത്. ഈരാട്ടുപേട്ട സ്വദേശി അന്‍സാര്‍ എന്നയാളുടെ തോളിലിരുന്നാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
എന്നാല്‍ കുട്ടിയെ തനിക്ക് അറിയില്ലെന്നും റാലിക്കിടെ കൗതുകം തോന്നി തോളിലേറ്റിയതാണെന്ന് ആയിരുന്നു പ്രതി മൊഴി നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും കുട്ടിയെ അറിയില്ലെന്നായിരുന്നു പൊലീസിനോട് പറഞ്ഞത്.







