വയനാട്ടിൽ വേനൽമഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ടു മരണം; സുൽത്താൻ ബത്തേരിയിൽ ഇടിമിന്നലേറ്റും, കരിങ്കുറ്റിയിൽ മരം വീണും രണ്ടു യുവാക്കൾ മരിച്ചു

വയനാട്ടിൽ വേനൽമഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ടു മരണം; സുൽത്താൻ ബത്തേരിയിൽ ഇടിമിന്നലേറ്റും, കരിങ്കുറ്റിയിൽ മരം വീണും രണ്ടു യുവാക്കൾ മരിച്ചു

സ്വന്തം ലേഖകൻ

കൽപ്പറ്റ: വയനാട്ടിൽ വേനൽമഴയെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. സുൽത്താൻ ബത്തേരിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി ചീരാൽ കോളിയാടി കുന്നംബറ്റ കാട്ടുനായ്‌ക്ക കോളനിയിലെ ബിനു സോമൻ(32) ആണ് ഇടിമിന്നലേറ്റ് മരിച്ചത്.

വൈകിട്ട് മൂന്നരയോടെയാണ് അപകടം. വീടിന് സമീപത്തെ തോട്ടിനരികിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകും വഴി വയലിൽ വെച്ചാണ് ബിനുവിന് ഇടിമിന്നലേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനമരം കമ്പളക്കാട് കോട്ടത്തറ കരിങ്കുറ്റിയിലാണ് മരം ദേഹത്ത് വീണ് യുവാവ് മരിച്ചത്. കരിങ്കുറ്റി വാടോത്ത് രോഹിണി നിവാസ് ഹരിദാസന്റെ മകൻ വിഷ്‌ണു(27) ആണ് മരിച്ചത്.

വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടം. ഈ അപകടത്തിൽ അരുൺ എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.