play-sharp-fill
കോട്ടയത്ത് മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന; 250 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

കോട്ടയത്ത് മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന; 250 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ മത്സ്യ മാർക്കറ്റുകളിൽ പരിശോധന, പഴകിയ 250 കിലോയോളം മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു


ഭക്ഷ്യ സുരക്ഷാ വകുപ്പ് കോട്ടയത്തെ വിവിധ മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പഴകിയ 247.2 കിലോ മത്സ്യം നശിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മാർക്കറ്റുകളിൽ നിന്നായി 53 സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ മത്സ്യങ്ങളുടെ 23 സർവെയിലൻസ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. റാപ്പിഡ് ഡിറ്റെക്ഷൻ കിറ്റുപയോഗിച്ച് നടത്തിയ പരിശോധനകളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അലക്സ് കെ. ഐസക് അറിയിച്ചു.