ഒരേ സ്‌കൂളിലെ എഴ് വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ട സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍; വെളിപ്പെടുത്തൽ കൗൺസിലിംഗിനിടെ; പീഡനം നടന്നത് ചെറിയ പ്രായത്തിലെന്ന് മൊഴി
സ്വന്തം ലേഖകൻ
കാസര്‍കോട്: ഒരേ സ്‌കൂളിലെ എഴ് വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
അരങ്ങാനടുക്കം സ്വദേശി മാധവന്‍, മണി എന്നിവരാണ് അറസ്റ്റിലായത്. ഇനിയും രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. ഒരേ സ്‌കൂളിലെ ഏഴ് പെണ്‍കുട്ടികളാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം പുറത്തറിയിച്ചത്. ബേക്കല്‍, അമ്പലത്തറ സ്റ്റേഷനുകളിലായി ആകെ ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൗണ്‍സിലിങ്ങിനിടെയാണ് കുട്ടികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഴ് പേരും പരാതി നല്‍കാന്‍ തയ്യാറായതോടെ പോലീസ് ഏഴ് പോക്‌സോ കേസുകളെടുത്തു.
സ്‌കൂളില്‍ നടത്തിയ പോക്സോ ബോധവത്കരണ പരിപാടിക്ക് പിന്നാലെ ആര്‍ക്കെങ്കിലും നേരെ പീഡന ശ്രമങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തുറന്ന് പറയണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കൗണ്‍സിലിംഗ് നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ പീഡനം വിവരം തുറന്നു പറയുകയായിരുന്നു.
അയല്‍വാസികളും അകന്ന ബന്ധത്തില്‍പ്പെട്ടവരും പീഡിപ്പിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയത്. നാല് വര്‍ഷം മുൻപായിരുന്നു സംഭവം. അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുമ്പോഴായിരുന്നു പീഡനം നടന്നതെന്നും കുട്ടികള്‍ മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.