തൊടുപുഴ വെങ്ങല്ലൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിലിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
സ്വന്തം ലേഖകൻ
തൊടുപുഴ: തൊടുപുഴ വെങ്ങല്ലൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിലിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
തൊടുപുഴ മണക്കാട് എന്‍എസ്‌എസ് എച്ച്‌എസ്‌എസിലെ കൊമേഴ്സ് വിദ്യാര്‍ഥി പട്ടാമ്പി വെളുത്തൂര്‍ തിരുവേഗപ്പുറം ഇ എം മടക്കല്‍ ഇ എം അജ്സല്‍( 18) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച രാത്രി 8.30 ഓടെ തൊടുപുഴ വെങ്ങല്ലൂര്‍ ഹൈറേഞ്ച് ഹോട്ടലിന് സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്ത് നിന്നും വരികയായിരുന്നു അജ്സല്‍. മുന്‍പില്‍ പോയ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ നിന്നെത്തിയ സ്വകാര്യ ബസില്‍ ഇടിയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ അജ്സൽ മരണപ്പെട്ടു.
തൊടുപുഴ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. അച്ഛന്‍: എം അലി. അമ്മ: ഫൗസിയ. സഹോദരങ്ങള്‍: അഫ്സല്‍, റഫ്സല്‍.
Third Eye News Live
0