play-sharp-fill
കോടികളുടെ വായ്പ തിരിച്ചടവ് മുടങ്ങി;  എംൽഎ പി വി അന്‍വറിന്റെ ഒരേക്കര്‍ നാല്‍പത് സെന്റ് ഭൂമിക്ക് ജപ്തി നോട്ടീസ്

കോടികളുടെ വായ്പ തിരിച്ചടവ് മുടങ്ങി; എംൽഎ പി വി അന്‍വറിന്റെ ഒരേക്കര്‍ നാല്‍പത് സെന്റ് ഭൂമിക്ക് ജപ്തി നോട്ടീസ്

സ്വന്തം ലേഖിക
മലപ്പുറം: ഒരു കോടി പതിനാല് ലക്ഷം വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ പി വി അന്‍വര്‍ എം എല്‍ എക്ക് ജപ്തി നോട്ടീസ് നൽകി ബാങ്ക്.

ഒരേക്കറിലേറെ ഭൂമി ജപ്തി ചെയ്യുമെന്ന് ബാങ്ക് അറിയിച്ചു. ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.


ഒരേക്കര്‍ നാല്‍പത് സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച്‌ ബാങ്ക് നോട്ടീസ് നല്‍കി. ജപ്തി നടപടിയെക്കുറിച്ച്‌ ആക്‌സിസ് ബാങ്ക് പത്രപ്പരസ്യം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണിപ്പാലയിലെ തടയണയ്ക്ക് കുറുകെ അനധികൃതമായി നിര്‍മ്മിച്ച റോപ്‌വേയും ബോട്ട് ജെട്ടിയും പൊളിക്കുന്നത് തുടരുകയാണ്.

നടപടിയെ വെല്ലുവിളിച്ചുകൊണ്ട് അന്‍വറും അനുയായികളും രംഗത്തെത്തി.

എംഎല്‍എയുടെ കക്കാടം പൊയിലിലെ വിവാദമായ വാട്ടര്‍തീം പാര്‍ക്കില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണ. ഇതിന് കുറുകെയാണ് മലകളെ ബന്ധിപ്പിച്ച്‌ നിര്‍മ്മിച്ച റോപ്‌വേ.

നിലമ്ബൂര്‍ സ്വദേശി എം.പി. വിനോദ് 2017ല്‍ നല്‍കിയ പരാതിയിലാണ് അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്.