പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവം തുടർന്നു; ഗർഭിണിയായപ്പേൾ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു; സ്വയം പ്രഖ്യാപിത ആള്‍ദൈവവും ഭാര്യയും അറസ്റ്റിൽ
സ്വന്തം ലേഖകൻ
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും ഭാര്യയും അറസ്റ്റില്‍. ഷിര്‍ദിപുരം സര്‍വ ശക്തി പീഠം സായി ബാബ കോവില്‍ നടത്തുന്ന സത്യനാരായണന്‍, ഭാര്യ പുഷ്പലത എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
2016ല്‍ 16കാരിയായ പെണ്‍കുട്ടിയെ ഭാര്യയുടെ സഹായത്തോടെ സത്യനാരായണന്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.12ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുത്തശ്ശിയോടൊപ്പം ക്ഷേത്രത്തില്‍ പോയി. ക്ഷേത്രത്തിലെത്തിയപ്പോള്‍ പുഷ്പലത തനിക്ക് ജ്യൂസ് കുടിക്കാൻ തന്നു. രണ്ടു മണിക്കൂറിന് ശേഷം ബോധം തെളിഞ്ഞപ്പോള്‍ നഗ്നയായി കട്ടിലില്‍ കിടക്കുകയായിരുന്നുവെന്നും സമീപത്ത് സത്യനാരായണനും ഉണ്ടായിരുന്നതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബലാത്സംഗത്തിന് ശേഷം നഗ്നചിത്രം കാണിച്ച് ആരോടും പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് പെണ്‍കുട്ടിയും കുടുംബവും സ്ഥലം മാറി പോകുകയും 2018ല്‍ വിവാഹം കഴിക്കുകയും ചെയ്തു.
2020 മാര്‍ച്ചില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലിക്കായി പോയതോടെ സത്യനാരായണന്‍ വീണ്ടും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. ഭര്‍ത്താവ് വിദേശത്ത് പോയതോടെ തനിച്ചാണെന്ന് മനസിലാക്കിയ പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. ഭര്‍ത്താവിന് നഗ്ന ചിത്രങ്ങള്‍ അയച്ചുനല്‍കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് നിരവധി തവണ പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായും എഫ്.ഐ.ആറില്‍ പറയുന്നു.
2020 ജൂലൈയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇതോടെ സത്യനാരായണനും ഭാര്യയും ഗര്‍ഭഛിദ്രത്തിന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. അതിനിടെ പെണ്‍കുട്ടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കി.
പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വിദേശത്തുനിന്നെത്തുകയും നവംബറില്‍ വിദേശത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇതോടെ വീണ്ടും പെണ്‍കുട്ടിയെ സത്യനാരായണന്‍ കാണാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്താന്‍ ആരംഭിക്കുകയും ചെയ്തു. നഗ്നചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുനല്‍കുമെന്നായിരുന്നു ഭീഷണി.
ഇതോടെ പെണ്‍കുട്ടി ഭര്‍ത്താവിനെ വിവരം അറിയിക്കുകയും നഗരത്തിലെ വനിത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി സത്യനാരായണനെയും ഭാര്യയെയും അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.