കുഴിയിൽ വീണ് അപകടമുണ്ടാകുമെന്ന ഭയം ഇനിവേണ്ട;കഞ്ഞിക്കുഴി പുതുപ്പള്ളി റോഡിൽ കേബിൾ ഇടുന്നതിനായി കുഴിച്ച കുഴികളെല്ലാം പണി തീർന്ന ശേഷം കോൺക്രീറ്റ് ചെയ്ത് അടച്ച് മാതൃകയായി കോൺ്ട്രാക്ടർ
സ്വന്തം ലേഖകൻ
കോട്ടയം: കേബിൾ ഇടാനും, കുടിവെള്ള പൈപ്പ് ഇടാനും റോഡ് വെട്ടിപ്പൊളിച്ച് ഉണ്ടാക്കുന്ന കുഴികൾ എന്നും വഴിയാത്രക്കാർക്കും, വാഹനയാത്രക്കാർക്കും ഒരു ഭീഷണിയാണ്. കേബിൾ ഇടാനും, വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ ഇടുന്നതിനും, മറ്റ് പി ഡബ്ലു.ഡി വർക്കുകൾക്കും നിരവധി തവണ റോഡും, സൈഡുകളും കുത്തി പൊളിച്ച് നാശമാക്കുന്ന രീതി നമ്മുടെ നാട്ടിൽ നിത്യ കാഴ്ചയാണ്.
മഴ പെയ്യുമ്പോൾ വെള്ളം കെട്ടിക്കിടക്കുകയും, രാത്രി യാത്രകളിൽ വാഹനങ്ങൾ ഇതിൽ വീണുണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ കോട്ടയം കഞ്ഞിക്കുഴി ഭാഗത്ത് നിന്നും മാങ്ങാനം മന്ദിരം ആശുപത്രി വരെയുള്ള ഭാഗം കേബിൾ ഇടുന്നതിനായി കുഴിക്കുകയും പണി തീർന്ന ശേഷം കോൺക്രീറ്റ് ഉപയോഗിച്ച് പൂർണ്ണമായി അടയ്ക്കുകയും ചെയ്ത് മാതൃകാപരമായ പ്രവർത്തനം നടത്തിയിരിക്കുകയാണ് ചേനപ്പാടിക്കാരനായ ടെലികോം കോൺട്രാക്ടർ.
സാധാരണ പണി കഴിഞ്ഞ് മാന്തിയെടുത്ത മണ്ണ് കൊണ്ട് തന്നെ കുഴി നികത്തുകയും അടുത്ത മഴയ്ക്ക് മണ്ണ് ഒലിച്ച് പോയി കുഴി രൂപപ്പെടുകയുമാണ് പതിവ്. എന്നാൽ കുഴികളെല്ലാം മണ്ണിട്ട് മൂടി കോൺക്രീറ്റും ചെയ്ത് മാതൃകയായി കോൺട്രാക്ടർ.
കുത്തിയ കുഴികളെല്ലാം തന്നെ ഇത്തരത്തിൽ കോൺക്രീറ്റ് ചെയ്തുവെന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരത്തിലുള്ള കോൺട്രാക്ടർമാരാണ് നാടിനാവശ്യം. മണ്ണിട്ട് മൂടുക എന്നതിനപ്പുറം അത് കോൺ്ക്രീറ്റ് ചെയ്ത് അപകടങ്ങൾ ഉണ്ടാക്കാത്ത രീതിയിൽ അടച്ചു.
ഇത്തരത്തിൽ നിർമ്മിക്കുന്ന കുഴികൾ മണ്ണിട്ട് മൂടുക എന്നതിനപ്പുറം ഒന്നും തന്നെ അധികൃതർ ചെയ്യാറില്ല. ഇത് എല്ലാവർക്കും പിൻതുടരാവുന്ന പ്രവർത്തനമാണ്. റോഡിലെ കുഴിയിൽ വീണ് മരിക്കുന്നവരുടെയും അപകടം പറ്റുന്നവരുടേയും എണ്ണം കുറയ്ക്കാൻ ഇത് സഹായിക്കും.