ഉടുമ്പിനെ പിടികൂടി പാകം ചെയ്ത് ഭക്ഷണമാക്കുന്നെന്ന് രഹസ്യ പരാതി;വിവരം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ; കോട്ടയം വൈക്കത്ത് നടന്നത് സിനിമയെ വെല്ലുന്ന നാടകീയ സംഭവം!!

ഉടുമ്പിനെ പിടികൂടി പാകം ചെയ്ത് ഭക്ഷണമാക്കുന്നെന്ന് രഹസ്യ പരാതി;വിവരം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ; കോട്ടയം വൈക്കത്ത് നടന്നത് സിനിമയെ വെല്ലുന്ന നാടകീയ സംഭവം!!

സ്വന്തം ലേഖകൻ

കോട്ടയം: സംരക്ഷിത വിഭാഗത്തില്‍പെടുന്ന വന ജീവിയായ ഉടുമ്പിനെ പിടികൂടി പാകം ചെയ്ത് ഭക്ഷണമാക്കുന്നെന്ന് രഹസ്യ വിവരം കിട്ടിയതിന് തുടര്‍ന്ന് അന്വേഷിച്ച്‌ ചെന്നതാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

എന്നാല്‍ പ്രതിയെ കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍. ഒറ്റ മുറി വീട്ടില്‍ ദയനീയമായ അവസ്ഥയില്‍ പട്ടിണിയോടെ കഴിയുന്ന ആറംഗ കുടുംബമാണ് പ്രതിയുടേത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വൈക്കത്താണ് സംഭവം. എരുമേലിയില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ്  ഇന്റലിജന്റ്‌സ് വിഭാഗത്തില്‍ ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് അന്വേഷണത്തിന് എത്തിയത്.

കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ട് തളര്‍ന്ന് കിടക്കുന്നയാളും പ്രായാധിക്യവും രോഗങ്ങളുമായി കഴിയുന്ന വയോധികരും വീട്ടമ്മയും ഉള്‍പ്പെടുന്ന  കുടുംബമാണ് ഉടുമ്പിനെ ഭക്ഷണമാക്കാന്‍ ശ്രമിച്ചത്.

വഴിയില്‍ ചത്തു കിടന്ന ഉടുമ്പിനെ ഭക്ഷണത്തിനായി പാകം ചെയ്തതെന്ന് വീട്ടമ്മ പറയുന്നു.

നിയമ പ്രകാരം ഇത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നെന്നും ഭക്ഷണമാക്കാന്‍ അടുപ്പില്‍ വെയ്ക്കുമ്പോഴായിരുന്നു വനപാലകരുടെ വരവെന്നും വീട്ടമ്മ പറഞ്ഞു.

ഉടുമ്പിനെ തനിയെ പിടികൂടാന്‍ ശേഷിയില്ലാത്ത കുടുംബം പറഞ്ഞത് വാസ്തവമാണെന്ന്  അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു.

ഇവർ  മേലുദ്യോഗസ്ഥരെ അറിയിച്ചതോടെ യഥാര്‍ത്ഥ വിവരങ്ങള്‍ റിപ്പോര്‍ട്ട് ആയി നല്‍കി കേസെടുക്കാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു.

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടമ്മയെ പ്രതിയാക്കി കേസെടുത്തു.

കേസെടുക്കേണ്ടി വന്നെങ്കിലും കുടുംബത്തിന്റെ ദയനീയ സ്ഥിതിയും നിരപരാധിത്വവും വിവരിച്ച്  ഉദ്യോഗസ്ഥർ റിപ്പോർട്ട് നല്കി.