ഫ്ലഷ് ടാങ്ക് ശരിയായി പ്രവർത്തിക്കാത്തതിനെ തുടർന്ന് ടാങ്കിന്റെ മൂടി തുറന്ന് നോക്കിയപ്പോൾ കണ്ടത്  നവജാത ശിശുവിനെ; കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു

ഫ്ലഷ് ടാങ്ക് ശരിയായി പ്രവർത്തിക്കാത്തതിനെ തുടർന്ന് ടാങ്കിന്റെ മൂടി തുറന്ന് നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിനെ; കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ : തമിഴ്‌നാട്ടിൽ നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ മെഡിക്കൽ കോളേജിൽ ആണ് സംഭവം.

പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഐ സി യുവിനോട് ചേർന്നുള്ള ശുചിമുറി വൃത്തിയാക്കാൻ എത്തിയ തൊഴിലാളിയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്ലഷ് ടാങ്ക് ശരിയായി പ്രവർത്തിക്കാത്തിനെത്തുടർന്ന് ഇവർ ടാങ്കിന്റെ മൂടി തുറന്ന് നോക്കുകയായിരുന്നു. തുടർന്നാണ് ടാങ്കിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.

കുഞ്ഞിനെ കൊന്ന ശേഷം ടാങ്കിൽ കൊണ്ടിട്ടതാണോ അതോ മുക്കിക്കൊന്നതാണോ എന്ന് അന്വേഷണം നടക്കുന്നതായി പോലീസ് അറയിച്ചു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.