ഗവ.എൽപി സ്‌കൂൾ അധ്യാപകന് മർദ്ദനം; ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്

ഗവ.എൽപി സ്‌കൂൾ അധ്യാപകന് മർദ്ദനം; ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്

സ്വന്തം ലേഖകൻ

മലപ്പുറം: ജില്ലയിലെ കാളികാവ് ഉദരംപൊയിൽ ഗവ.എൽപി സ്‌കൂൾ അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്.

ചോക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചൂരപ്പിലാൽ ഷൗക്കത്തിന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസടുത്തത്. മർദ്ദനത്തിന് ഇരയായ എലിക്കോടൻ അലി അക്ബറിന്റെ പരാതിയിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂൾ സമയത്ത് യോഗം തടഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പരാതി.

കൃത്യനിർവഹണം തടസപ്പെടുത്തി അധ്യാപകനെ മർദ്ദിക്കുകയും സ്‌കൂൾ രജിസ്‌റ്റർ നശിപ്പിക്കുകയും ചെയ്‌തതുൾപ്പടെയുള്ള കുറ്റമാണ് ഇയാളുടെ പേരിൽ ചുമത്തിയിട്ടുള്ളത്. പ്രസിഡണ്ടിന്റെ കൂടെ ഉണ്ടായിരുന്ന ഓട്ടക്കല്ലൻ മുസ്‌തഫയും കേസിൽ പ്രതിയാണ്.

അതേസമയം, അധ്യാപകൻ പ്രകോപനപരമായ രീതിയിൽ പെരുമാറിയെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡണ്ട് നൽകിയ പരാതിയിലും പോലീസ് കേസടുത്തിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡണ്ട് നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കാളികാവ് പോലീസ് ഇൻസ്‌പെക്‌ടർ ഹിദായത്തുള്ള മാമ്പ്ര പറഞ്ഞു.