അഭിപ്രായ വ്യത്യാസങ്ങള്‍ കൂടിയതോടെ ഒരുമിച്ച്‌ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് മനസിലായി; വിവാഹമോചനത്തെക്കുറിച്ച് ഓർഡിനറി നായിക ശ്രിത ശിവദാസ്

അഭിപ്രായ വ്യത്യാസങ്ങള്‍ കൂടിയതോടെ ഒരുമിച്ച്‌ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് മനസിലായി; വിവാഹമോചനത്തെക്കുറിച്ച് ഓർഡിനറി നായിക ശ്രിത ശിവദാസ്

സ്വന്തം ലേഖിക

കൊച്ചി: ഓര്‍ഡിനറി എന്ന ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമായ ശ്രിത ശിവദാസിനെ മലയാളികള്‍ അത്രപെട്ടെന്ന് മറക്കില്ല.

2014 ലാണ് നടി വിവാഹിതയാകുന്നതും പൂര്‍ണമായും സിനിമ ലോകത്ത് നിന്നും മാറി നില്‍ക്കുന്നതും. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ചാണ് നടി തുറന്ന് പറയുന്നത്.

ശ്രിതയുടെ വാക്കുകള്‍,

“കഷ്ടിച്ച്‌ ഒരു വര്‍ഷം മാത്രമാണ് എന്റെ വിവാഹ ജീവിതം നിലനിന്നത്. പരസ്പരമുള്ള പൊരുത്തക്കേടുകള്‍ തുടക്കം മുതല്‍ നിലനിന്നിരുന്നു.

അഭിപ്രായ വ്യത്യാസങ്ങള്‍ കൂടിയതോടെ ഇനി ഒരുമിച്ച്‌ മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്ന് മനസിലാക്കി വിവാഹ ബന്ധം വേര്‍പിരിയുകയായിരുന്നു.

കൂടാതെ ആ സമയത്ത് വ്യക്തിപരമായും മനസികാപരമായും താന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ടു തന്നെ അതികം സിനിമകള്‍ ചെയ്തില്ല എന്നും നടി പറയുന്നു.

സിനിമ ഒരിക്കലും ഒരു പ്രൊഫഷന്‍ ആക്കണം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നില്ല, പക്ഷെ ഇപ്പോള്‍ എട്ട് വര്‍ഷമായി ഈ മേഖലയില്‍ എത്തിയിട്ട്”.