വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ​ദന്തഡോക്‌ടര്‍ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ​ദന്തഡോക്‌ടര്‍ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പന്തളം: വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ദന്തഡോക്‌ടര്‍ അറസ്റ്റില്‍.

മങ്ങാരം യക്ഷിവിളക്കാവിനു സമീപം പഞ്ചവടിയില്‍ ഡോ.ജി. അനില്‍(48) ആണ്‌ പൊലീസ്‌ പിടിയിലായത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്‌ച വൈകുന്നേരം ആണ് സംഭവം. ഒരാഴ്‌ച മുമ്പ് ഇയാളുടെ വീട്ടില്‍ ജോലിക്കെത്തിയ സ്‌ത്രീയെയാണ്‌ ഇയാള്‍ കടന്നുപിടിച്ച്‌
പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സ്‌ത്രീയുടെ ബഹളം കേട്ട്‌ അയല്‍വാസികള്‍ പൊലീസ്‌ സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

എസ്‌.എച്ച്‌.ഓ എസ്‌. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്‌.ഐ ഡി. സുനില്‍ കുമാറും സംഘവുമാണ്‌ പ്രതിയെ അറസ്‌റ്റു ചെയ്‌തത്‌.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.