play-sharp-fill
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത് ജോജുവിൻ്റെ രണ്ടു സുഹൃത്തുക്കൾ; പ്രശ്‌നം തീര്‍ക്കണമെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമില്ല; ജോജുവിൻ്റെ കേസില്‍ ജയിലില്‍ പോകാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാര്‍: കെ സുധാകരന്‍

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത് ജോജുവിൻ്റെ രണ്ടു സുഹൃത്തുക്കൾ; പ്രശ്‌നം തീര്‍ക്കണമെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമില്ല; ജോജുവിൻ്റെ കേസില്‍ ജയിലില്‍ പോകാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാര്‍: കെ സുധാകരന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: ദേശീയപാത ഉപരോധിച്ച്‌ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജുമായുള്ള കേസ് ഒത്തുതീര്‍ക്കണമെന്ന് കോണ്‍ഗ്രസിന് ഒരു നിര്‍ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍.

ജോജുവിൻ്റെ കേസിലും ജയിലില്‍ പോകാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത് ജോജുവിൻ്റെ രണ്ടു സുഹൃത്തുക്കളാണ്. അവരാണ് ഡിസിസി പ്രസിഡന്റിനെ കണ്ട് പ്രശ്‌നം തീര്‍ക്കണമെന്ന് പറഞ്ഞത്.

ഇക്കാര്യം എന്നോടും വിഡി സതീശനോടും പറഞ്ഞപ്പോള്‍, തീര്‍ത്തോളാനാണ് പറഞ്ഞത്. നമുക്ക് അങ്ങനെയൊരു തര്‍ക്കം മുന്നോട്ട് കൊണ്ട് പോകേണ്ട കാര്യമില്ല. അങ്ങനെയാണ് ആ ചര്‍ച്ച വന്നത്.

എന്നാല്‍ വിഷയത്തില്‍ മന്ത്രിമാര്‍ അടക്കം ഇടപ്പെട്ടു. ഒത്തുതീര്‍പ്പ് പാടില്ലെന്ന് പറഞ്ഞു. അതോടെയാണ് ജോജു വിഷയം ഒത്തുതീരാത്തത്.

ഞങ്ങള്‍ക്കൊരു നിര്‍ബന്ധവുമില്ല, ഇത് ഒത്തുതീര്‍ക്കണമെന്ന്. നൂറു കേസില്‍ പ്രതികളായി കോണ്‍ഗ്രസുകാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. അതുകൊണ്ട് ജോജുവിൻ്റെ കേസില്‍ ജയിലില്‍ പോകാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാണ്. വിഷയത്തില്‍ ഡിസിസി പ്രസിഡൻ്റ് മാപ്പൊന്നും പറഞ്ഞിട്ടില്ല’. സുധാകരന്‍ വ്യക്തമാക്കി.

പ്രശ്‌നം തീര്‍ക്കണമെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ജോജു ചെയ്തത് സിനിമ വിമര്‍ശിക്കുന്ന ഒരുപാട് പ്രവര്‍ത്തകരുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.