play-sharp-fill
അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ 78 പേർ കൂടി ഇന്ത്യയിലേക്ക്; സംഘത്തിൽ 25 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ; മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും വിമാനത്തിൽ

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ 78 പേർ കൂടി ഇന്ത്യയിലേക്ക്; സംഘത്തിൽ 25 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ; മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും വിമാനത്തിൽ

സ്വന്തം ലേഖകൻ

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ 78 പേ​രു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. സം​ഘ​ത്തി​ലു​ള​ള 25 പേ​ർ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​ണ്. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും വിമാനത്തിലുണ്ട്.


തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കൻ വിമാനത്തിൽ ഇന്നലെയാണ് താജിക്കിസ്ഥാനിൽ എത്തിയത്. ഇ​വ​രെ ക​ഴി​ഞ്ഞ ദി​വ​സം വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ കാ​ബൂ​ളി​ൽ നി​ന്ന് താ​ജി​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ദു​ഷാ​ൻ​ബെ​യി​ൽ എ​ത്തി​ച്ചി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​വി​ടെ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ക​യ​റ്റി ഇ​വ​രെ ഇ​ന്ത്യ​യി​ലേ​ക്ക് അ‍​യ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി അ​റി​യി​ച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം ഈ മാസം പതിനേഴിനാണ് കേന്ദ്രസർക്കാർ തുടങ്ങിയത്.

അതേസമയം രക്ഷാദൗത്യം വിശദീകരിക്കാൻ സർവ്വകക്ഷിയോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. വിദേശകാര്യ മന്ത്രാലയം നാളെ വിശദാംശങ്ങൾ കക്ഷി നേതാക്കളെ അറിയിക്കും.

ഈ നീക്കങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിക്കാൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകുകയായിരുന്നു. താലിബാനോടുള്ള നയവും വിദേശകാര്യമന്ത്രി കക്ഷി നേതാക്കളോട് വിശദീകരിക്കും.