രക്ഷാബന്ധൻ ദിനത്തിൽ പാമ്പിന് രാഖി കെട്ടാന്‍ ശ്രമം; രണ്ടു മൂർഖൻ പാമ്പുകളെ ചേര്‍ത്ത് വച്ച് വാലറ്റത്ത് രാഖി കെട്ടി; യുവാവ് പാമ്പു കടിയേറ്റ് മരിച്ചു
സ്വന്തം ലേഖകൻ
ന്യൂഡൽഹി : രക്ഷാബന്ധൻ ദിനത്തിൽ പാമ്പിന് രാഖി കെട്ടികൊടുക്കുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. ബിഹാറിലെ സാരണ്‍ ജില്ലയില്‍ നിന്നുള്ള മന്‍മോഹന്‍ എന്ന യുവാവാണ് പാമ്പുകടിയേറ്റ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രക്ഷാബന്ധന്‍ ദിനത്തില്‍ രണ്ടു മൂര്‍ഖന്‍ പാമ്പുകള്‍ക്ക് രാഖി കെട്ടികൊടുക്കുന്നതിനിടെയാണ് യുവാവിന് പാമ്പു കടിയേറ്റത്. തന്റെ കൈവശമുള്ള രണ്ടു പെണ്‍ പാമ്പുകളെ ചേര്‍ത്ത് പിടിച്ച് വാലറ്റത്ത് രാഖി കെട്ടി കൊടുക്കുന്നതിനിടെ ഇയാളുടെ കാലിൽ കടിയേല്‍ക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടന്‍ തന്നെ മൻമോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഇരുപത് വര്‍ഷത്തിനിടെ പന്ത്രണ്ടു ലക്ഷം പേരാണ് രാജ്യത്ത് പാമ്പു കടിയേറ്റ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 58,000 പേര്‍ പ്രതിവര്‍ഷം പാമ്പു കടിയേറ്റു മരിക്കുന്നുണ്ട്. പാമ്പ് കടിയേൽക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.