പിറന്നാള്‍ ആഘോഷിച്ചില്ല; തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവിന്റെ ഭാര്യ ജീവനൊടുക്കി; കോവിഡ് സാഹചര്യത്തില്‍ ആഘോഷം വേണ്ട എന്ന തീരുമാനം പ്രകോപനത്തിനിടയാക്കി; കലഹം കലാശിച്ചത് ആത്മഹത്യയില്‍; മകളുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി അച്ഛന്‍ രംഗത്ത്

പിറന്നാള്‍ ആഘോഷിച്ചില്ല; തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവിന്റെ ഭാര്യ ജീവനൊടുക്കി; കോവിഡ് സാഹചര്യത്തില്‍ ആഘോഷം വേണ്ട എന്ന തീരുമാനം പ്രകോപനത്തിനിടയാക്കി; കലഹം കലാശിച്ചത് ആത്മഹത്യയില്‍; മകളുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി അച്ഛന്‍ രംഗത്ത്

സ്വന്തം ലേഖകന്‍

ചെന്നൈ: പിറന്നാള്‍ ആഘോഷിക്കാന്‍ തയലറാകാത്തതിന്റെ പേരിലുണ്ടായ വഴക്കിനൊടുവില്‍ ഡി.എം.കെ നേതാവിന്റെ ഭാര്യ ജീവനൊടുക്കി. തമിഴന്‍ പ്രസന്നയുടെ ഭാര്യ നാദിയയെ(35) ആണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

ചൊവ്വാഴ്ചയായിരുന്നു നാദിയയുടെ പിറന്നാള്‍. അത് ആഘോഷിക്കണമെന്ന് നാദിയ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് സാഹചര്യത്തിലാണ് പിറന്നാള്‍ ആഘോഷം വേണ്ടെന്ന് പ്രസന്ന തീരുമാനിച്ചു. ന്നാല്‍ പ്രസന്ന അതിന് തയാറായില്ല. അടുത്ത വര്‍ഷം പിറന്നാള്‍ ആഘോഷിക്കാമെന്ന് വാക്കും കൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ നാദിയ ഇത് അംഗീകരിച്ചില്ല. തിങ്കളാഴ്ച രാത്രി ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നീട് മുറിയില്‍ കയറി വാതിലടച്ച നാദിയ രാവിലെയായിട്ടും പുറത്തിറങ്ങിയില്ല. തുടര്‍ന്ന് വാതില്‍പൊളിച്ച് ഉള്ളില്‍ കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാദിയയെ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാദിയയുടെ അച്ഛന്‍ രവിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത കൊടുങ്ങയ്യൂര്‍ പോലീസ് പ്രസന്നയെ ചോദ്യം ചെയ്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. ടോള്‍ ഫ്രീ നമ്പര്‍: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) 04842448830, മൈത്രി ( കൊച്ചി ) 04842540530, ആശ്ര (മുംബൈ ) 02227546669, സ്‌നേഹ (ചെന്നൈ ) 04424640050, സുമൈത്രി -(ഡല്‍ഹി ) 01123389090, കൂജ് (ഗോവ ) 0832 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)

 

Tags :