തേങ്ങായും ചിരട്ടയും കടക്കൂ പുറത്തിന് ബദലായി ‘കിടക്കൂ പുറത്ത് ‘ ജല പ്രതിഷേധവുമായി കെ.എസ്.സി

തേങ്ങായും ചിരട്ടയും കടക്കൂ പുറത്തിന് ബദലായി ‘കിടക്കൂ പുറത്ത് ‘ ജല പ്രതിഷേധവുമായി കെ.എസ്.സി

സ്വന്തം ലേഖകൻ

പാലാ: ലക്ഷ്വദ്വീപിൽ തേങ്ങയും,ചിരട്ടയും വീടിനു പുറത്തിട്ടാൽ കനത്ത പിഴയെന്ന് അഡ്മിനിസ്‌ട്രേറ്റർ ഭരണത്തിന്റെ വികല നയത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് തേങ്ങായും,ചിരട്ടയും കടക്കൂ പുറത്തിനെതിരെ തേങ്ങായും ചിരട്ടയും ‘കിടക്കൂ പുറത്ത് ‘ മുദ്രാവാക്യവുമായി കെ.എസ്.സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീനച്ചിലാറ്റിൽ ജല പ്രതിഷേധം നടത്തി.

തേങ്ങായും ചിരട്ടയും തങ്ങളുടെ പുറത്ത് മാല കെട്ടി ഇട്ട് കൊണ്ടാണ് കെ.എസ്.സി പ്രവർത്തകർ മീനച്ചിലാറ്റിൽ ജല പ്രതിഷേധം നടത്തിയത്. ലക്ഷദ്വീപിലെ ഭരണകൂട ഭീകരത ഏകാധിപത്യ ഭരണങ്ങളെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് ജല പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.എസ്.സി കോട്ടയം ജില്ലാ പ്രസിഡന്റ് നോയൽ ലൂക്ക് പെരുമ്പാറയിൽ അഭിപ്രായപ്പെട്ടു. ജലസമരത്തിൽ അനൂപ് താന്നിക്കൽ, ടോം കണിയാരശേരിയിൽ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group