play-sharp-fill
ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലിരുന്ന് കഞ്ചാവ് കച്ചവടം: ഏറ്റുമാനൂർ സ്വദേശിയായ യുവാവ് കാൽ കിലോ കഞ്ചാവുമായി പിടിയിൽ

ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലിരുന്ന് കഞ്ചാവ് കച്ചവടം: ഏറ്റുമാനൂർ സ്വദേശിയായ യുവാവ് കാൽ കിലോ കഞ്ചാവുമായി പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: ലോക് ഡൗൺ ആയതിനാൽ പുറത്തിറങ്ങാൻ വഴിയില്ല
വീട്ടിൽ തന്നെ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ഏറ്റുമാനൂർ മനക്കപ്പാടം കളമ്പുക്കാട്ട് വിട്ടിൽ ജോബിൻ തോമസിനെ (25)യാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച കാൽ കിലോ കഞ്ചാവും കണ്ടെടുത്തു ജോബിൻ്റെ വീട്ടിൽ നിരവധി യുവാക്കൾ വരുന്നതായും കഞ്ചാവ് ഉപയോഗം നടക്കുന്നതായും ജില്ലാനാർക്കോട്ടിക്സെൽ ഡിവൈ.എസ്.പി ബി.അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സ്ക്വാഡ് അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ജോബിൻ കഞ്ചാവ് കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് , ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മനോജ് കുമാറിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ തോമസ് എബ്രഹാം, സിവിൽ പൊലീസ് ഓഫിസർമാരായ സാബു ജോസഫ്, അജീഷ്, ഷാ മോൻ ,ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ് ,അജയകുമാർ കെ.ആർ, ഷിബു പി.എം എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.