play-sharp-fill
നാളെ മുതൽ തീയേറ്റുകളിൽ നൂറുശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ കേന്ദ്രത്തിന്റെ അനുമതി ; ഹാളിന് പുറത്ത് കാണികൾ ആറ് അടി അകലം പാലിക്കണം : പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

നാളെ മുതൽ തീയേറ്റുകളിൽ നൂറുശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ കേന്ദ്രത്തിന്റെ അനുമതി ; ഹാളിന് പുറത്ത് കാണികൾ ആറ് അടി അകലം പാലിക്കണം : പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തീയേറ്റുകളിൽ ഫെബ്രുവരി ഒന്നു മുതൽ നൂറു ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നൽകി. സിനിമ തിയേറ്ററുകളുടെ പ്രവർത്തനത്തിനുള്ള പുതിയ മാർഗനിർദേശത്തിലാണ് വാർത്താ വിതരണ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ മാർഗനിർദേശങ്ങൾ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിയറ്റർ ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികളിൽ കാണികൾക്ക് ക്യൂ നിൽക്കാനുള്ള സ്ഥലങ്ങൾ ശാരീരിക അകലം പാലിക്കാവുന്ന തരത്തിൽ രേഖപ്പെടുത്തിയിരിക്കണം.

മാസ്‌ക് നിർബന്ധം

തിയറ്റർ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസർ ലഭ്യമാക്കണം.

തിയറ്റർ ഹാളിനു പുറത്ത് കാണികൾ ശാരീരിക അകലം പാലിക്കണം (6 അടി)

കണ്ടെയ്ൻമെന്റ് സോണുകളിൽ സിനിമാപ്രദർശനം പാടില്ല

കാണികളെയും തിയറ്റർ ജീവനക്കാരെയും തെർമൽ സ്‌ക്രീനിംഗിന് വിധേയരാക്കി, കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ തിയറ്റർ പരിസരത്തേക്ക് പ്രവേശിപ്പിക്കാവൂ.

തീയറ്ററുകളിലെ 100 ശതമാനം സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കാവുന്നതാണ്.

പ്രദർശനം കഴിഞ്ഞാൽ, തിരക്കൊഴിവാക്കാനായി ഓരോ വരിയിലുള്ള കാണികളെ വീതം പുറത്തേക്ക് പോകാൻ അനുവദിക്കണം

നിലവിലുള്ള 50% ഇരിപ്പിട ശേഷിയിൽ നിന്ന് സിനിമാ / തിയറ്ററുകൾ / മൾട്ടിപ്ലക്‌സുകളുടെ ഓഡിറ്റോറിയത്തിനുള്ളിൽ 100% ഇരിപ്പിട ശേഷി വരെ ഇരിപ്പിട ക്രമീകരണം അനുവദിക്കണമെന്നും ഐ & ബി ഉത്തരവിൽ പറയുന്നു.

പ്രദർശനത്തിനിടയിലുള്ള ഇടവേളയിൽ ഹാളിനു പുറത്ത് ആൾക്കൂട്ടം ഉണ്ടാവാതെ സൂക്ഷിക്കണം. ഇതിനായി ഇടവേളയുടെ സമയം ദീർഘിപ്പിക്കാവുന്നതാണ്. ശീതീകരണ സംവിധാനം ഉപയോഗിക്കുമ്പോൾ താപനില 2430 ഡിഗ്രിയിൽ നിലനിർത്തണമെന്നതും പ്രധാന നിർദേശങ്ങളാണ്.