വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ; അപകടം സംഭവിച്ചത് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്

വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ; അപകടം സംഭവിച്ചത് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ദേശീയപാതയിൽ ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ദേശീയ പാതയിൽ തുറവൂർ ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. വിജയ് സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വിജയ് യേശുദാസ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് സുഹൃത്തുമായി കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽപ്പെട്ട് ഇരുവാഹനങ്ങളുടെയും മുൻഭാഗം തകരുകയും ചെയ്തതു. തൈക്കാട്ടുശേരി ഭാഗത്ത് നിന്ന് മറ്റൊരു കാർ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്.

അപകടം നടന്നതിന് പിന്നാലെ കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.