വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ; അപകടം സംഭവിച്ചത് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്

സ്വന്തം ലേഖകൻ ആലപ്പുഴ: ദേശീയപാതയിൽ ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ദേശീയ പാതയിൽ തുറവൂർ ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. വിജയ് സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വിജയ് യേശുദാസ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് സുഹൃത്തുമായി കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽപ്പെട്ട് ഇരുവാഹനങ്ങളുടെയും മുൻഭാഗം തകരുകയും ചെയ്തതു. തൈക്കാട്ടുശേരി ഭാഗത്ത് നിന്ന് മറ്റൊരു കാർ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. അപകടം […]