play-sharp-fill
കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കു മാസ്‌ക് വിതരണം ചെയ്തു: മാസ്‌ക് നൽകിയത് കുമാരനല്ലൂർ വ്യാപാരി വ്യവസായി അസോസിയേഷൻ

കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കു മാസ്‌ക് വിതരണം ചെയ്തു: മാസ്‌ക് നൽകിയത് കുമാരനല്ലൂർ വ്യാപാരി വ്യവസായി അസോസിയേഷൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കുള്ള മാസ്‌ക് കുമാരനല്ലൂർ വ്യാപാരി വ്യവസായി അസോസിയേഷൻ വിതരണം ചെയ്തു. നഗരസഭ പരിധിയിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് മാസ്‌കുകൾ വിതരണം ചെയ്യുന്നത്.

അസോസിയേഷൻ നേതൃത്വത്തിൽ സ്വരൂപിച്ച മാസ്‌കുകൾ നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയ്ക്കു കൈമാറി. നഗരത്തിലെയും പരിസര പ്രദേശത്തെയും ശുചീകരണ തൊഴിലാളികൾക്കു ഈ മാസ്‌കുകൾ കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ തങ്കം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജീവൻലാൽ, ശ്യാംകുമാർ, വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡന്റ് പി.എം ജോസ്, സെക്രട്ടറി ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, സന്തോഷ്, ബിനു, ബാബുരാജ് എന്നിവർ പങ്കെടുത്തു.