play-sharp-fill
ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് ; വിടുതൽ ഹർജി കോടതി തള്ളി

ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് ; വിടുതൽ ഹർജി കോടതി തള്ളി

 

സ്വന്തം ലേഖിക

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി.

കേസിലെ പത്താം പ്രതിയായ വിഷ്ണു സമർപ്പിച്ച വിടുതൽ ഹർജിയും കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. നിലവിലുള്ള കുറ്റപത്രത്തിൽ തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നായിരുന്നു ദിലീപിന്റെ വാദം. ഇതാണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ദിലീപിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്നും വിചാരണ നടത്താൻ പര്യാപ്തമായ തെളിവുകൾ ഉണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ദിലീപിന്റെ ഹർജിയിൽ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ അടച്ചിട്ട കോടതി മുറിയിലാണ് വാദം പൂർത്തിയാക്കിയത്.

നിലവിൽ ഈ കേസിൽ പത്ത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജേഷ്, സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, സനൽകുമാർ, വിഷ്ണു എന്നിവരാണ് പ്രതികൾ. പതിനൊന്നും പന്ത്രണ്ടും പ്രതികളായിരുന്ന അഭിഭാഷകരായ പ്രതിഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ ഹൈക്കോടതി നേരത്തെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.