നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിന് പങ്കുണ്ട്; കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗണേഷിനെ അകത്താക്കും; പൊലീസിന്റെ പക്കല്‍ ഗണേഷിനെതിരെ ശക്തമായ തെളിവുണ്ട്; കൊടിക്കുന്നില്‍ സുരേഷ് എം.പി

സ്വന്തം ലേഖകന്‍ കൊച്ചി: കൊച്ചിയില്‍ നടി ആേ്രകസില്‍ ആദ്യം അറസ്റ്റിലാവുക ഗണേഷ് കുമാര്‍ ആയിരിക്കുമെന്നും പൊലീസിന്റെ പക്കല്‍ ഗണേഷ് കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. കഴിഞ്ഞ ദിവസം ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കോടി കാണിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമത്തിനിടയില്‍ സംഘര്‍ഷമുണ്ടായിരുന്നു. വാഹനം തടയാന്‍ ശ്രമിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് വാഹനം കടന്ന് പോയതിന് പിന്നാലെയാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്. ഇതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി കൊടിക്കുന്നില്‍ സുരേഷ് […]

ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് ; വിടുതൽ ഹർജി കോടതി തള്ളി

  സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി. കേസിലെ പത്താം പ്രതിയായ വിഷ്ണു സമർപ്പിച്ച വിടുതൽ ഹർജിയും കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. നിലവിലുള്ള കുറ്റപത്രത്തിൽ തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നായിരുന്നു ദിലീപിന്റെ വാദം. ഇതാണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്. അതേസമയം ദിലീപിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്നും വിചാരണ നടത്താൻ പര്യാപ്തമായ തെളിവുകൾ ഉണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ദിലീപിന്റെ […]