ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങൾ നിയന്ത്രിക്കാൻ കേന്ദ്രം : 371 ഉത്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കർശനമാക്കും

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങൾ നിയന്ത്രിക്കാൻ കേന്ദ്രം : 371 ഉത്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കർശനമാക്കും

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് അത്യാവശ്യമല്ലാത്ത ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ പദ്ധതിയൊരുക്കി കേന്ദ്രസർക്കാർ.

വാണിജ്യമന്ത്രാലത്തിന്റെ നേതൃത്വത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ സഹകരണത്തോടെ വിവിധ മന്ത്രാലയങ്ങളാണ് നിയമ പാലനം നടത്തുന്നത് . 371 ഉത്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കർശനമാക്കുന്ന ചട്ടങ്ങൾ വരുന്ന മാർച്ചോടെ പുറത്തിറക്കാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറക്കുമതിയിൽ ഗുണനിലവാരം കർശനമാക്കുന്നതിലൂടെ ചൈനയിൽനിന്നുള്ള ഇറക്കുമതിയും അതുവഴി വ്യാപാരക്കമ്മിയും കുറയ്ക്കാനാകുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ .മുൻവർഷത്തേതിൽനിന്ന് 71,000 കോടി രൂപയുടെ കുറവുണ്ടായെങ്കിലും 2019-ൽ ഇന്ത്യ-ചൈന വ്യാപാരക്കമ്മി 3.7 ലക്ഷം കോടി രൂപയാണ്.

ഇത് ഗണ്യമായി കുറക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ചൈനീസ് ഉല്പന്നങ്ങളായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ, കായികോപകരണങ്ങൾ, ഫർണിച്ചർ തുടങ്ങിയവയുടെ ഗുണനിലവാര മാനദണ്ഡങ്ങളാണ് ഇന്ത്യ കർശനമാക്കുന്നത്. അത്യാവശ്യമല്ലാത്ത ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി പ്രതിവർഷം നാലുലക്ഷം കോടി രൂപയുടേതാണെന്നാണ് വാണിജ്യമന്ത്രാലയം വിലയിരുത്തുന്നത് .