രാജ്യത്തെ അൻപത് ശതമാനം ജനങ്ങൾക്കും കൊവിഡ് ബാധിക്കും..! ഒരു മാസത്തിനുള്ളിൽ കേസുകളുടെ എണ്ണം 2.6 ദശലക്ഷമാകും; രാജ്യം കൊവിഡിൽ നേരിടുന്നത് അതീവ ഗുരുതര പ്രതിസന്ധിയെ

രാജ്യത്തെ അൻപത് ശതമാനം ജനങ്ങൾക്കും കൊവിഡ് ബാധിക്കും..! ഒരു മാസത്തിനുള്ളിൽ കേസുകളുടെ എണ്ണം 2.6 ദശലക്ഷമാകും; രാജ്യം കൊവിഡിൽ നേരിടുന്നത് അതീവ ഗുരുതര പ്രതിസന്ധിയെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ്കാലത്ത് രാജ്യം നേരിടുന്നത് അതീവ ഗുരുതര പ്രതിസന്ധിയെന്നു റിപ്പോർട്ട്. രാജ്യത്ത് ഫെബ്രുവരിയോടെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.

2021 ഫെബ്രുവരിയോടെ ഇന്ത്യൻ ജനതയുടെ 50 ശതമാനം പേർക്ക് കൊവിഡ് രോഗം ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. രോഗവ്യാപനം മന്ദഗതിയിലാക്കുന്നതിനായി സർക്കാർ രൂപീകരിച്ച പ്രത്യേക കമ്മിറ്റി അംഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞങ്ങളുടെ ഗണിതശാസ്ത്ര മോഡൽ കണക്കുകൾ പ്രകാരം ജനസംഖ്യയുടെ ഏകദേശം 30 ശതമാനം പേർ നിലവിൽ രോഗബാധിതരാണ്. ഫെബ്രുവരിയിൽ ഇത് 50 ശതമാനം വരെ ഉയരും.’ കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജി പ്രൊഫസറും കമ്മിറ്റി അംഗവുമായ മനീന്ദ്ര അഗർവാൾ പറഞ്ഞു.

നിലവിലെ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള സമിതിയുടെ കണക്കുകൾ സർക്കാർ സർവേകളേക്കാൾ വളരെ കൂടുതലാണെന്നും മനീന്ദ്ര അഗർവാൾ കൂട്ടിച്ചേർത്തു. മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ ഈ കണക്കുകളിൽ രോഗവ്യാപനം നിൽക്കില്ല. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ കൊവിഡ് കേസുകൾ 2.6 ദശലക്ഷം വരെ വർദ്ധിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.അവധിക്കാലം അടുക്കുന്തോറും ഇന്ത്യയിൽ അണുബാധകൾ ഉയർന്നേക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 7.55 ദശലക്ഷം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മുഴുവൻ കേസുകളുടെ കാര്യത്തിൽ
അമേരിക്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ സെപ്റ്റംബറോടെ ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറയുന്നതായും റിപ്പോർട്ടുകളുണ്ട്.