ആനയെ കാണാതായി…! രാത്രി മുഴുവൻ തിരഞ്ഞിട്ടും കൊമ്പനെ കണ്ടെത്താനായില്ല; എവിടെയെന്നറിയാതെ പൊൻകുന്നം – പള്ളിക്കത്തോട് പ്രദേശത്തെ എസ്റ്റേറ്റുകളിൽ അരിച്ചു പെറുക്കി നാട്ടുകാരും പൊലീസും; കൊമ്പൻ സുന്ദർ സിങ്ങിനു വേണ്ടി രാത്രിയും തിരച്ചിൽ തുടർന്നു; വീഡിയോ ഇവിടെ കാണാം

ആനയെ കാണാതായി…! രാത്രി മുഴുവൻ തിരഞ്ഞിട്ടും കൊമ്പനെ കണ്ടെത്താനായില്ല; എവിടെയെന്നറിയാതെ പൊൻകുന്നം – പള്ളിക്കത്തോട് പ്രദേശത്തെ എസ്റ്റേറ്റുകളിൽ അരിച്ചു പെറുക്കി നാട്ടുകാരും പൊലീസും; കൊമ്പൻ സുന്ദർ സിങ്ങിനു വേണ്ടി രാത്രിയും തിരച്ചിൽ തുടർന്നു; വീഡിയോ ഇവിടെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഇടഞ്ഞോടിയ കൊമ്പനെ കാണാതായി..! ഇത്ര വലിയ ആനയെ എങ്ങിനെ കാണാതായി എന്ന ചോദ്യത്തിനു മാത്രം പക്ഷേ ഇത്തരമില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് കൊടുങ്ങൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സുന്ദർസിംങ് എന്നു വിളിപ്പേരുള്ള ശിവസുന്ദർ ഇടഞ്ഞോടിയത്. രാത്രിയിൽ ഓടിയ ആന പ്രദേശത്തെ രണ്ടു വൈദ്യുതി പോസ്റ്റുകൾ കൂടി കുത്തി മറിച്ചിരുന്നു. ഇതോടെ പ്രദേശമാകെ ഇരുട്ടിലുമായി.

ഈ ഇരുട്ടിലാണ് പാപ്പാന്മാരും, ആന ഉടമയും പൊലീസും വനം വകുപ്പും അടക്കമുള്ളവർ തിരച്ചിൽ നടത്തുന്നത്. പൊൻകുന്നം പള്ളിക്കത്തോട് പ്രദേശങ്ങളിലായി പടർന്നു കിടക്കുന്ന വലിയ എസ്റ്റേറ്റിനുള്ളിലേയ്ക്കാണ് കൊമ്പൻ ഓടിക്കയറിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഉച്ചയോടെ എളമ്പള്ളി നെയ്യാട്ടുശേരിയ്ക്കു സമീപത്താണ് കൊമ്പൻ ഇടഞ്ഞോടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇടഞ്ഞോടിയ കൊമ്പനെ ഇതുവരെയും തളയ്ക്കാനായിട്ടില്ല. രാത്രിയുടെ ഇരുട്ടിൽ പ്രദേശത്തെ തോട്ടത്തിലേയ്ക്കു ഓടിക്കയറിയ കൊമ്പനെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. രാത്രി മുഴുവൻ നാട്ടുകാർ പ്രദേശമാകെ തിരച്ചിൽ നടത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് ആനയെ ഇളമ്പള്ളിയ്ക്കു സമീപം നെയ്യാട്ടുശേരിയിൽ തടിപിടിക്കുന്നതിനായി കൊണ്ടു വന്നത്. തടിപിടിച്ചതിനു ശേഷം ആനയെ സമീപത്തെ തോട്ടിൽ കുളിക്കാൻ ഇറക്കി. തോട്ടിൽ കുളിയ്ക്കുന്നതിനിടെ കുറുമ്പ് കാട്ടിയ ആന ഇവിടെ നിന്നും കയറാൻ തയ്യാറായില്ല. തുടർന്നു, കൊമ്പനെ പിടികൂടാനും നിലയ്ക്കു നിർത്താനും പാപ്പാന്മാർ ശ്രമിച്ചു. എന്നാൽ, തയ്യാറാകാതിരുന്ന ആന തോടിന്റെ അക്കരയിലേയ്ക്കു കയറുകയായിരുന്നു.

തുടർന്നു, ആനയെ തളയ്ക്കുന്നതിനായി ഉടമ കൊടുങ്ങൂർ രാജേന്ദ്രന്റെ നേതൃത്വത്തിൽ ആളുകൾ എത്തി. ഈ സമയം ഇടഞ്ഞോടിയ കൊമ്പൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകർത്തു. ഓട്ടോറിക്ഷ കൊമ്പിൽ കോർത്ത് നിലത്തടിച്ച ആന, കൂടുതൽ വൈലന്റായി മാറി. ഓടുന്നതിനിടെ രണ്ടിടത്തും വൈദ്യുതി പോസ്റ്റുകളും കൊമ്പൻ കുത്തി മറിച്ചു. തുടർന്നു, ആനയെ തളയ്ക്കുന്നതിനായി വൈകിട്ട് നാലു മണിയോടെ കോട്ടയത്തു നിന്നും മയക്കുവെടി വിദഗ്ധനായ ഡോ.സാബു സി.ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

എന്നാൽ, ആനയെ കൺമുന്നിൽ കണ്ടെങ്കിൽ മാത്രമേ വെടിവയ്ക്കാനും സാധിക്കു. നാട്ടുകാരുടെ കണ്ണുകൾക്കു പിടിതരാതെ കൊമ്പൻ പറന്നു നടക്കുകയാണ്. പിടിവിട്ടു പോയ ആനയെ ഇനി എങ്ങിനെ തളയ്ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാരും പാപ്പാനമാരും.