play-sharp-fill
നാലുമാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവുമായി  പിണങ്ങി നിൽക്കുകയായിരുന്നു യുവതി

നാലുമാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവുമായി പിണങ്ങി നിൽക്കുകയായിരുന്നു യുവതി

സ്വന്തം ലേഖകൻ

കൊല്ലം: നാലുമാസം ഗർഭിണിയാ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശി ശരണ്യയാണ് മരിച്ചത്.കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലുമായി ഒന്നര വർഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം.തിങ്കളാഴ്ച പുലർച്ചയാണ് ശരണ്യയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്നുള്ള അന്വേഷണത്തിൽ ഭർത്താവുമായി പിണക്കത്തെ തുടർന്ന് മൂന്നു ദിവസങ്ങൾക്ക് മുമ്പാണ് ശരണ്യ പുനലൂരിലെ മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത് കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശരണ്യ പുലർച്ചെ ഒരു മണിയോടെ മറ്റൊരു റൂമിലേക്ക് മാറിക്കിടന്നിരുന്നു. രാവിലെ ചായയുമായി എത്തിയ അമ്മ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്നും പൂട്ടിയതായി മനസ്സിലായി. തുടർന്ന് അടുത്ത താമസിക്കുന്നവരുടെ സഹായത്തോടെ വാതിൽ തുറന്നപ്പോൾ ശരണ്യ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു. കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലമായി ഒന്നര വർഷം മുമ്പേ ശരണ്യയുടെ വിവാഹം ഇരുവരും പ്രണയിച്ചായിരുന്നു വിവാഹം ചെയ്തത് മരണത്തിന് കേസെടുത്തു പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.